Football

ചാംപ്യന്‍സ് ലീഗ്: റയലിനെ തകര്‍ത്തെറിഞ്ഞ് സിറ്റി; ചരിത്രത്തില്‍ സിറ്റിക്കെതിരേ ആദ്യ തോല്‍വി

2-1നാണ് റയല്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന് മുന്നില്‍ തോല്‍വി അടിയറ വച്ചത്.

ചാംപ്യന്‍സ് ലീഗ്: റയലിനെ തകര്‍ത്തെറിഞ്ഞ് സിറ്റി; ചരിത്രത്തില്‍ സിറ്റിക്കെതിരേ ആദ്യ തോല്‍വി
X

ബെര്‍ണാബെവു: ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് പ്രമുഖരായ റയല്‍ മാഡ്രിഡന് വമ്പന്‍ തോല്‍വി. 2-1നാണ് റയല്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിന് മുന്നില്‍ തോല്‍വി അടിയറ വച്ചത്. പ്രീക്വാര്‍ട്ടറില്‍ ആദ്യ പാദത്തിലാണ് റയലിന്റെ തകര്‍ച്ച. അടുത്ത രണ്ട് വര്‍ഷത്തേക്ക് ചാംപ്യന്‍സ് ലീഗ് വിലക്കുള്ള സിറ്റി ഇത്തവണ കിരീടം നേടാനുറച്ചാണ് ഇറങ്ങിയത്. രണ്ടാം പകുതിയില്‍ സിദാന്റെ ടീമാണ് മുന്നിലെത്തിയത്. 60ാം മിനിറ്റില്‍ വിനീഷ്യസിന്റെ പാസ് ഇസ്‌കോ ഗോളാക്കി മാറ്റി. എന്നാല്‍ സ്‌റ്റെര്‍ലിങ് രണ്ടാം പകുതിയില്‍ തിരിച്ചെത്തിയതോടെ സിറ്റി പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. 78ാം മിനിറ്റില്‍ ജീസുസസിലൂടെ സിറ്റി സമനില പിടിച്ചു. മല്‍സരം സമനിലയില്‍ കലാശിക്കുമെന്ന് കരുതിയിടത്ത് വച്ച് 83ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ഡിബ്രുയ്ന്‍ സിറ്റിയുടെ രണ്ടാം ഗോള്‍ നേടി. ഈ ഗോളോടെ സിറ്റി ജയം വരുതിയിലാക്കി. 88ാം മിനിറ്റി ക്യാപ്റ്റന്‍ റാമോ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതും റയലിന് തിരിച്ചടിയായി. ചരിത്രത്തില്‍ ആദ്യമായാണ് റയല്‍ മാഡ്രിഡ് സിറ്റിയോട് തോല്‍ക്കുന്നത്.




Next Story

RELATED STORIES

Share it