യുനൈറ്റഡിന് പിറകെ ടോട്ടന്‍ഹാമിനെ വാങ്ങാനും ഷെയ്ഖ് ജാസിം ബിന്‍ ഹമദ്
പ്രീമിയര്‍ ലീഗില്‍ നിലനില്‍പ്പിനായി പോരാടുന്ന എവര്‍ട്ടണെ സ്വന്തമാക്കാനും നജാഫി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ബിഡ് നല്‍കിയ ഖത്തര്‍ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് മറ്റൊരു ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ടോട്ടന്‍ഹാം ഹോട്‌സ്പൂര്‍ വാങ്ങിയേക്കും.ടോട്ടന്‍ഹാമിന് മികച്ച ഓഫര്‍ ലഭിച്ചാല്‍ വില്‍ക്കുമെന്ന് ക്ലബ്ബ് നേരത്തെ അറിയിച്ചതാണ്. ഷെയ്ഖ് ജാസിം ബിന്‍ ഹമദ് മുമ്പ് ടോട്ടന്‍ഹാമില്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വീണ്ടും അദ്ദേഹം തന്റെ ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ്. യുനൈറ്റഡ് കൈവിട്ട് പോയാലും ടോട്ടന്‍ഹാമിനെ സ്വന്തമാക്കാമെന്ന ആഗ്രഹത്തിലാണ് ശെയ്ഖ്. നിലവില്‍ ഇറാനിയന്‍-അമേരിക്കന്‍ ശതകോടീശ്വരനായ ജഹാം നജാഫിയാണ് ശെയ്ഖിനൊപ്പം ക്ലബ്ബ് വാങ്ങാനുള്ള ആഗ്രഹവുമായി മുന്നിലെത്തിയ മറ്റൊരു ഭീമന്‍. പ്രീമിയര്‍ ലീഗില്‍ നിലനില്‍പ്പിനായി പോരാടുന്ന എവര്‍ട്ടണെ സ്വന്തമാക്കാനും നജാഫി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിനിടെ പിഎസ്ജി അധിപന്‍മാരായ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പിനും ടോട്ടന്‍ഹാമില്‍ താല്‍പ്പര്യമുണ്ടെന്നറിയിച്ചിരുന്നു.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില് ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT