ഫ്രഞ്ച് ലീഗ് വണ്‍; ഗോള്‍ നേട്ടത്തോടെ മെസ്സിയുടെ തിരിച്ചുവരവ്; ലീഗ് കപ്പില്‍ സിറ്റി പുറത്ത്
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന രണ്ടാം സെമിയില്‍ റയല്‍ ബെറ്റിസ് ബാഴ്‌സലോണയെ നേരിടും.

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ സീസണിലെ ആദ്യ തോല്‍വി കഴിഞ്ഞ ആഴ്ച നേരിട്ട പിഎസ്ജി വിജയവഴിയില്‍ തിരിച്ചെത്തി. ആംങ്കേഴ്‌സിനെതിരേ എതിരില്ലാത്ത രണ്ട് ഗോളിനാണ് പിഎസ്ജിയുടെ ജയം. എക്കിറ്റിക്കെ (5), ലയണല്‍ മെസ്സി എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്. ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള മെസ്സിയുടെ പിഎസ്ജിയ്‌ക്കൊപ്പമുള്ള ആദ്യ മല്‍സരമായിരുന്നു. ജയത്തോടെ പിഎസ്ജി ഒന്നാം സ്ഥാനത്തെ ലീഡ് ആറ് പോയിന്റാക്കി വര്‍ദ്ധിപ്പിച്ചു. സൂപ്പര്‍ താരം നെയ്മറും മെസ്സിയ്‌ക്കൊപ്പം ഇന്ന് ഇറങ്ങിയിരുന്നു. നെയ്മറിന്റെ ഒരു മികച്ച ഗോള്‍ ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു.

അതിനിടെ അവധിയില്‍ പോയ സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, അശ്‌റഫ് ഹക്കീമി എന്നിവര്‍ നാളെ തിരിച്ചെത്തും.സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ വലന്‍സിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന രണ്ടാം സെമിയില്‍ റയല്‍ ബെറ്റിസ് ബാഴ്‌സലോണയെ നേരിടും.
ഇംഗ്ലിഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സതാംപ്ടണ്‍. എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയാണ് സിറ്റി നേരിട്ടത്. തോല്‍വിയോടെ സിറ്റി ലീഗ് കപ്പില്‍ നിന്ന് പുറത്തായി.
RELATED STORIES
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMT2,000 രൂപയുടെ നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്‍ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMT