Football

പിഎസ്ജിക്ക് പാരഡസിനെ വില്‍ക്കണം; ഡ്രസ്സിങ് റൂമില്‍ അസ്വസ്ഥത

2024വരെ താരത്തിന് പിഎസ്ജിക്കൊപ്പം കരാറുണ്ട്.

പിഎസ്ജിക്ക് പാരഡസിനെ വില്‍ക്കണം; ഡ്രസ്സിങ് റൂമില്‍ അസ്വസ്ഥത
X




പാരിസ്: പിഎസ്ജി താരം ലിയാന്‍ഡ്രോ പാരഡസിനെ ക്ലബ്ബ് വില്‍ക്കാന്‍ ശ്രമിക്കുന്നതിന് വിലങ്ങുതടിയായി താരങ്ങള്‍ തമ്മിലുള്ള ബന്ധം.സീനിയര്‍ താരമായ പാരഡസിനെ നല്‍കി നപ്പോളി താരം ഫാബിയന്‍ റൂയിസിനെ ടീമിലെത്തിക്കാനാണ് പിഎസ്ജി നീക്കം. എന്നാല്‍ നെയ്മര്‍, മെസ്സി എന്നിവരുമായി അഭേദ്യ ബന്ധമുള്ള പാരഡസിനെ വിട്ടുകൊടുക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് വിലയിരുത്തല്‍.നെയ്മര്‍, മെസ്സി എന്നിവരുമായി കൂടുതല്‍ അടുപ്പമുള്ള താരമാണ് അര്‍ജന്റീനയുടെ പാരഡസ്.നന്നായി സ്പാനിഷ് ഭാഷ സംസാരിക്കുന്ന പാരഡസ് ടീമിലെ ഭൂരിപക്ഷം താരങ്ങളുമായി മികച്ച ബന്ധമാണുള്ളത്.


എല്ലാവരുമായി ഇടപഴുകുന്ന പാരഡസ് ഡ്രസ്സിങ് റൂമിലെ ഏറ്റവും മികച്ച ഫിഗര്‍ എന്നാണ് വിലയിരുത്തുന്നത്. നിലവില്‍ ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനം നേടാത്ത പാരഡസ് പരിശീലനം നടത്തേണ്ടത് റിസേര്‍വ് ടീമിനൊപ്പമാണ്. എന്നാല്‍ സീനിയര്‍ താരങ്ങളുമായുള്ള ബന്ധം കാരണം താരം ഇപ്പോഴും അവരോടൊപ്പമാണ് പരിശീലനം നടത്തുന്നത്. 28കാരനായ പാരഡസ് 2019ലാണ് പിഎസ്ജിയിലെത്തുന്നത്. 2024വരെ താരത്തിന് പിഎസ്ജിക്കൊപ്പം കരാറുണ്ട്.




Next Story

RELATED STORIES

Share it