Football

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം ഇന്ന് അവസാനിക്കും;വിധി കാത്ത് ഗ്രൂപ്പ് ഇയും എഫും

പിഎസ്ജിയുടെ എതിരാളി യുവന്റസാണ്.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടം ഇന്ന് അവസാനിക്കും;വിധി കാത്ത് ഗ്രൂപ്പ് ഇയും എഫും
X




മാഡ്രിഡ്: യുവേഫാ ചാംപ്യന്‍സ് ലീഗ് 2022-23 സീസണിന്റെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും. ഗ്രൂപ്പ് ഇ, ഗ്രൂപ്പ് എഫ് എന്നിവയുടെ ഫലങ്ങളാണ് ഇന്ന് നിര്‍ണ്ണായകം. ഗ്രൂപ്പ് ഇയില്‍ ചെല്‍സി പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. അവസാന മല്‍സരത്തില്‍ നാലാം സ്ഥാനത്തുള്ള ഡൈനാമോ സെഗ്രിബിനെ ചെല്‍സി നേരിടും.ഗ്രൂപ്പ് ചാംപ്യന്‍പട്ടമാണ് ചെല്‍സിയുടെ ലക്ഷ്യം. ഇതേ ഗ്രൂപ്പിലെ എസി മിലാന്‍-സാല്‍സ് ബര്‍ഗ് മല്‍സരമാണ് നിര്‍ണ്ണായകം. രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് ഇരുഗ്രൂപ്പും. ഇന്ന് ജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം.

ഗ്രൂപ്പ് എഫില്‍ റയല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ഇന്ന് സെല്‍റ്റിക്കാണ് റയലിന്റെ എതിരാളി. ഇതേ ഗ്രൂപ്പിലെ ലെപ്‌സിഗ്-ശക്തര്‍ മല്‍സരമാണ് നിര്‍ണ്ണായകം. ഈ മല്‍സരത്തിലെ വിജയികള്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യും.

ഗ്രൂപ്പ് ജിയ്ക്കും നിര്‍ണ്ണായകമാണ്. ജിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടറില്‍ കടന്നതാണ്. രണ്ടാം സ്ഥാനത്തിനായി ഡോര്‍ട്ട്മുണ്ടും സെവിയയും മല്‍സരിക്കും.

ഗ്രൂപ്പ് എച്ചില്‍ പിഎസ്ജിയും ബെന്‍ഫിക്കയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചതാണ്. ഇരുവരും ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് ഇന്നിറങ്ങുന്നത്. പിഎസ്ജിയുടെ എതിരാളി യുവന്റസാണ്. ബെന്‍ഫിക്കയുടെ എതിരാളി മക്കാബി ഹൈഫയാണ്.






Next Story

RELATED STORIES

Share it