തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പിഎസ്ജി ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്ത്
ഈ മാസം 26ന് ലീഗില്‍ ഇരുടീമും വീണ്ടും ഏറ്റുമുട്ടും.
പാരിസ്: ലയണല്‍ മെസ്സി, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിട്ടും പിഎസ്ജിയുടെ കഷ്ടകാലം തുടരുന്നു. ഇന്ന് ഫ്രഞ്ച് കപ്പില്‍ പ്രീക്വാര്‍ട്ടറില്‍ നടന്ന മല്‍സരത്തില്‍ ഒളിംപിക് മാഴ്സിലെയോട് 2-1ന്റെ പരാജയം ഏറ്റുവാങ്ങിയാണ് പിഎസ്ജി പുറത്തായത്. 31ാം മിനിറ്റില്‍ ചിലി താരം സാഞ്ചസിന്റെ പെനാല്‍റ്റിയിലൂടെ മാഴ്സിലെ ലീഡെടുത്തത്. ഇതിന് തിരിച്ചടിയായി നെയ്മറിന്റെ അസിസ്റ്റില്‍ നിന്ന് സെര്‍ജിയോ റാമോസ് സ്കോര്‍ ചെയ്തു. എന്നാല്‍ 57ാം മിനിറ്റില്‍ മലിനോവസ്കിയിലൂടെ മാഴ്സിലെ ലീഡ് എടുത്തു. തുടര്‍ന്ന് പിഎസ്ജി സമനിലയ്ക്കായി പൊരുതിയെങ്കിലും മാഴ്സിലെയ്ക്ക് മുന്നില്‍ തോല്‍വി വഴങ്ങാനായിരുന്നു വിധി. 14 തവണ ഫ്രഞ്ച് കപ്പ് ചാംപ്യന്മാരായ പിഎസ്ജി കഴിഞ്ഞ വര്‍ഷവും ഫ്രഞ്ച് കപ്പില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ഫ്രഞ്ച് ലീഗ് വണ്ണില്‍ മാഴ്സിലെ പിഎസ്ജിയ്ക്ക് താഴെ രണ്ടാം സ്ഥാനത്താണുള്ളത്. ഈ മാസം 26ന് ലീഗില്‍ ഇരുടീമും വീണ്ടും ഏറ്റുമുട്ടും.
RELATED STORIES
കാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTയുട്യൂബ് നോക്കി ഡോക്ടറുടെ സര്‍ജറി: 15 കാരന് മരിച്ചു
9 Sep 2024 5:26 AM GMTആംബുലന്‍സില്ല; മക്കളുടെ മൃതദേഹം ചുമലിലേറ്റി നടന്ന് മാതാപിതാക്കള്‍,...
5 Sep 2024 5:19 PM GMTനടിയുടെ ബലാത്സംഗ ആരോപണം; 'അമ്മ' ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവച്ചു
25 Aug 2024 5:31 AM GMTന്യൂനമര്‍ദ്ദ പാത്തി; നാല് ജില്ലകളില്‍ അതിശക്തമായ മഴ
17 Aug 2024 4:31 PM GMT