മെസ്സിയുടെ ഗോള്‍ നിഷേധിച്ചു; ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്ക പിഎസ്ജിയെ സമനിലയില്‍ പിടിച്ചു
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ യുവന്റസ് മക്കാബി ഹൈയഫയെ 3-1ന് പരാജയപ്പെടുത്തി.

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് ഞെട്ടിക്കുന്ന സമനില. പോര്‍ച്ചുഗല്‍ ഭീമന്‍മാരായ ബെന്‍ഫിക്കയാണ് പിഎസ്ജിയെ സമനിലയില്‍ കുരുക്കിയത്. നെയ്മറുടെ അസിസ്റ്റില്‍ നിന്നും സൂപ്പര്‍ താരം ലയണല്‍ മെസ്സിയാണ് പിഎസ്ജിയുടെ ഏക ഗോള്‍ നേടിയത്. 41ാം മിനിറ്റില്‍ പിഎസ്ജിയുടെ പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ഡാനിയോളാ പെരേരയുടെ സെല്‍ഫ് ഗോളാണ് ബെന്‍ഫിക്ക തുണയായത്. തുടര്‍ന്ന് നെയ്മര്‍ മികച്ച ബൈസൈക്കിള്‍ കിക്കിലൂടെ ഗോളിന് ശ്രമിച്ചെങ്കിലും ബാറില്‍ തട്ടി പുറത്ത് പോയി.ഇതിനിടെ മെസ്സിയുടെ ഒരു ഗോള്‍ നിഷേധിച്ചതും പിഎസ്ജിക്ക് തിരിച്ചടിയായി.ലീഗില്‍ പിഎസ്ജിക്കും ബെന്‍ഫിക്കക്കും തുല്യപോയിന്റാണുള്ളത്. ഇരുവരും ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നു.
ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ യുവന്റസ് മക്കാബി ഹൈയഫയെ 3-1ന് പരാജയപ്പെടുത്തി. യുവന്റസിന്റെ മൂന്ന് ഗോളിനും അസിസ്റ്റ് ഒരുക്കിയത് അര്‍ജന്റീനന്‍ താരം ഡി മരിയയാണ്. റാബിയോട്ട് രണ്ടും വാല്‍ഹോവിച്ച് ഒരു ഗോളും യുവന്റസിനായി നേടി.
RELATED STORIES
ഇറാഖില്‍ വിവാഹ ഹാളിലുണ്ടായ തീപ്പിടിത്തത്തില്‍ 100 പേര് മരിച്ചു
27 Sep 2023 5:27 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെള്ളിയും കരസ്ഥമാക്കി...
27 Sep 2023 5:03 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMT