Football

ചാംപ്യന്‍സ് ലീഗ്; നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍

ബാഴ്‌സലോണയിലേക്ക് നെയ്മര്‍ പോവുമെന്ന ചര്‍ച്ചകളെ തുടര്‍ന്ന് താരത്തെ പ്രീസീസണിലും ഫ്രഞ്ച് ലീഗിലെ ആദ്യ മല്‍സരങ്ങളിലും പിഎസ്ജി ഉള്‍പ്പെടുത്തിയിരുന്നില്ല.

ചാംപ്യന്‍സ് ലീഗ്; നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍
X

പാരിസ്: ഇടവേളയ്ക്കുശേഷം ബ്രസീലിയന്‍ താരം നെയ്മര്‍ വീണ്ടും പിഎസ്ജി സ്‌ക്വാഡില്‍ ഇടംനേടി. ചാംപ്യന്‍സ് ലീഗിനുള്ള സ്‌ക്വാഡിലാണ് നെയ്മറെ ഉള്‍പ്പെടുത്തിയത്. ബാഴ്‌സലോണയിലേക്ക് നെയ്മര്‍ പോവുമെന്ന ചര്‍ച്ചകളെ തുടര്‍ന്ന് താരത്തെ പ്രീസീസണിലും ഫ്രഞ്ച് ലീഗിലെ ആദ്യ മല്‍സരങ്ങളിലും പിഎസ്ജി ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ട്രാന്‍സ്ഫര്‍ ഡെഡ്‌ലൈന്‍ കഴിഞ്ഞതോടെ ബാഴ്‌സലോണയിലേക്ക് പോവാനുള്ള താരത്തിന്റെ ആഗ്രഹം അവസാനിക്കുകയായിരുന്നു.

ബാഴ്‌സയുടെ മൂന്ന് ഓഫറും പിഎസ്ജി തള്ളുകയായിരുന്നു. തുടര്‍ന്ന് ഈ സീസണില്‍ നെയ്മര്‍ പിഎസ്ജിയില്‍തന്നെ തുടരുകയായിരുന്നു. നെയ്മറെ കൂടാതെ ഇന്റര്‍മിലാനില്‍നിന്നും ലോണില്‍ വാങ്ങിയ ഇക്കാര്‍ഡിയും 23 അംഗ സ്‌ക്വാഡില്‍ ഇടംനേടിയിട്ടുണ്ട്. നെയ്മറെ കൂടാതെ കവാനി, എംബാപ്പെ, ഇക്കാര്‍ഡി എന്നീ സ്‌ട്രൈക്കര്‍മാര്‍കൂടി അണിനിരക്കുമ്പോള്‍ പിഎസ്ജിയുടെ ടീം ചാംപ്യന്‍സ് ലീഗിലെ തന്നെ മികച്ച ടീമാവും.

Next Story

RELATED STORIES

Share it