പ്രീമിയര്‍ ലീഗ്: ഒന്നാസ്ഥാനം തിരിച്ചുപിടിച്ച് മാഞ്ചര്‍ സിറ്റി
ഡി ബ്രൂനേ ആറാം മിനിറ്റിലും സാനേ 44ാം മിനിറ്റിലും നേടിയ ഗോള്‍ മികവിലാണ് സിറ്റി ജയിച്ചത്
BY BSR4 April 2019 4:03 AM GMT

X
BSR4 April 2019 4:03 AM GMT
മാഞ്ചസ്റ്റര്‍: കാര്‍ഡിഫിനെ 2-0നു തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലിവര്‍പൂളായിരുന്നു നേരത്തേ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഡി ബ്രൂനേ ആറാം മിനിറ്റിലും സാനേ 44ാം മിനിറ്റിലും നേടിയ ഗോള്‍ മികവിലാണ് സിറ്റി ജയിച്ചത്. നിലവിലെ ജേതാക്കളായ സിറ്റിയുടെ തുടര്‍ച്ചയായ എട്ടാം ജയമാണിത്.മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ 2-0നു തോല്‍പ്പിച്ച് ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്തേക്ക് കയറി. സണ്‍ ഹേ യുങ് മിന്‍(55), എറിക്‌സണ്‍(80) എന്നിവരാണ് ടോട്ടന്‍ഹാമിനായി വലകുലുക്കിയത്. കരുത്തരായ ചെല്‍സി ബ്രിങ്ടണിനെ 3-0നു തോല്‍പ്പിച്ചു. ജയത്തോടെ ചെല്‍സി അഞ്ചാം സ്ഥാനത്തെത്തി. ജിറൗഡ്(38), ഹസാര്‍ഡ്(60), ലോഫ്റ്റസ് ചീക്ക്(63) എന്നിവരാണ് ചെല്‍സിക്കു വേണ്ടി ഗോള്‍ നേടിയവര്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTഫയല്‍ തീര്‍പ്പാക്കല്‍; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ ഇന്ന്...
3 July 2022 12:51 AM GMTമണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMT