- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ് ലാമോഫോബിയ കൂടി രോഹിത് ആക്ടില്‍ ഉള്‍പ്പെടുത്തണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവന്തപുരം: കാംപസുകളിലെ ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ രോഹിത് ആക്ട് നടപ്പിലാക്കുമെന്ന യുഡിഎഫ് പ്രകടനപത്രികയിലെ പ്രഖ്യാപനത്തെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സ്വാഗതം ചെയ്യുന്നുവെന്നും അതേസമയം ഇസ് ലാമോഫോബിയ കൂടി രോഹിത് വെമുല ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂര്‍. യുജിസി നിയമ ഭേദഗതി വന്ന പശ്ചാത്തലത്തില്‍ തന്നെ ക്യാമ്പസുകളിലെ ജാതി വംശീയ വിവേചനങ്ങളെ ചെറുക്കുക, രോഹിത് ആക്ട് നടപ്പിലാക്കുക എന്ന രാഷ്ട്രീയ ഡിമാന്റ് കേരളത്തിലെ ക്യാമ്പസുകളിലും തെരുവുകളിലും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വളരെ ശക്തമായി ഉന്നയിച്ചിരുന്നു. കേരളത്തിലെ കീഴാള സമുദായ നേതാക്കളുമായും പ്രതിപക്ഷ നേതാവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായും രോഹിത് ആക്ട് ഡിമാന്റിനെ മുന്‍നിര്‍ത്തി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതൃത്വം കൂടിയാലോചന നടത്തിയിരുന്നു. കേരളത്തിലെ ക്യാംപസുകളില്‍ വംശീയ ജാതീയ വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ അടയാളപ്പെടുത്താനുള്ള ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അടക്കമുള്ള കൂട്ടായ്മകളുടെ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായി നാം ഇതിനെ മനസ്സിലാക്കുന്നു. എന്നാല്‍, ജാതി വിവേചനത്തോടൊപ്പം ഇസ് ലാമോഫോബിയ അടക്കമുള്ള വംശീയ വിവേചനങ്ങളെ കൂടി അഡ്രസ് ചെയ്യുന്നതും അതിന് ഇരകളാക്കപ്പെടുന്നവര്‍ കൂടി ഉള്‍പ്പെടുന്നതുമായ ഒരു സമഗ്രമായ നിയമനിര്‍മാണ മാതൃകയാണ് രോഹിത് ആക്ടിലൂടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ലക്ഷ്യം വെക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന വിധത്തില്‍ അവരുടെ സ്വത്വത്തെ വംശീയവല്‍ക്കരിക്കുന്ന പ്രവണതകളെയും വിവേചനങ്ങളെയും അഭിമുഖീകരിക്കുന്ന രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെടുന്നു. ആത്മാഭിമാനത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ച് കൊണ്ട് വംശീയ ജാതീയ വിവേചനങ്ങള്‍ക്കെതിരെയുള്ള ശക്തമായ സാമൂഹിക പ്രതിരോധമായാണ് രോഹിത് ആക്ടിനെ ഫ്രട്ടേണിറ്റി മൂവ്‌മെന്റ് വിഭാവന ചെയ്യുന്നതെന്നും നഈം ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















