Sub Lead

ഇറാന്റെ സൈനിക ശേഷി ഇപ്പോഴും അത്യാധുനികവും ശക്തവുമെന്ന് വിശകലന വിദഗ്ധന്‍

ഇറാന്റെ സൈനിക ശേഷി ഇപ്പോഴും അത്യാധുനികവും ശക്തവുമെന്ന് വിശകലന വിദഗ്ധന്‍
X

ഇറാന്റെ സൈനിക ശേഷി തകര്‍ത്തുവെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശ വാദത്തെ തള്ളി വിശകലന വിദഗ്ധന്‍. ഇറാന്റെ സൈനിക ശേഷം അത്യാധുനികവും ശക്തവുമാണെന്ന് ലണ്ടനിലെ കിംഗ്‌സ് കോളേജിലെ ആന്‍ഡ്രിയാസ് ക്രീഗില്‍ പറഞ്ഞു. യുഎസ് പ്രചാരണം തള്ളുന്നതായിരുന്നു ക്രീഗിലിന്റെ വിശകലനം. ഇറാന്‍ അതിന്റെ സങ്കീര്‍ണമായ ആയുധ ശേഷി ഇപ്പോഴും നിലനിര്‍ത്തുന്നുണ്ടെന്ന് ക്രീഗ് അല്‍ ജസീറയോട് പറഞ്ഞു.

ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളുടെ തകര്‍ച്ച കാരണം ഇറാന് കൂടുതല്‍ കൃത്യമായി ലക്ഷ്യങ്ങളില്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍, യുഎസ് ഇനി വിശ്വസനീയമായ ഒരു പങ്കാളിയല്ലെന്ന് യൂറോപ്പും യുകെയും തിരിച്ചറിഞ്ഞു. 'ഈ പാത തുറക്കാന്‍ നിര്‍ബന്ധിതമാക്കാന്‍ ഒരു സൈനിക മാര്‍ഗവുമില്ല,' ക്രീഗ് പറഞ്ഞു. നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാത്രമെ ഹോര്‍മുസ് തുറക്കാനാവൂ എന്നും ക്രീഗ് പറഞ്ഞു.

Next Story

RELATED STORIES

Share it