Latest News

ഐഐഎം കോഴിക്കോട് ഇപിജിപി 19ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

ഐഐഎം കോഴിക്കോട് ഇപിജിപി 19ാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു
X

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട് തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമായ എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഇപിജിപി) കോഴ്‌സിന്റെ 19ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായുള്ള രണ്ടു വര്‍ഷത്തെ എംബിഎ കോഴ്‌സായ ഇപിജിപിയിലേക്ക് എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ഇഎംഎടി), വ്യക്തിഗത അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം ലഭിക്കുക. ഐടി, ഊര്‍ജ്ജം, പൊതുമേഖല, എയ്‌റോസ്‌പേസ്, വിദ്യാഭ്യാസം, കണ്‍സള്‍ട്ടിംഗ്, നിര്‍മ്മാണം, എഫ്എംസിജി, ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇ കൊമേഴ്‌സ്, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പഠിതാക്കളെയാണ് കോഴ്‌സിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നത്. ഇന്ററാക്ടീവ് ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ നല്‍കുന്ന 750 മണിക്കൂര്‍ ക്ലാസ് കോഴ്‌സിന്റെ ഭാഗമായി നല്‍കുന്നുണ്ട്. പ്രോഗ്രാം ഇന്ത്യയിലെ 45 സിറ്റികളിലെ 65ഇല്‍ പരം കേന്ദ്രങ്ങളില്‍ നിന്ന് പഠിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

Next Story

RELATED STORIES

Share it