ഹക്കിം സിയെച്ചിന്റെ വേള്‍ഡ് ക്ലാസ്സ് ഗോളില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം (വീഡിയോ)
മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍പാലസിനെ 3-1ന് ലിവര്‍പൂള്‍ പരാജയപ്പെടുത്തി.

സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെതിരേ തകര്‍പ്പന്‍ ജയവുമായി ചെല്‍സി. എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയമാണ് നീലപ്പട നേടിയത്. ചെല്‍സിയുടെ രണ്ട് ഗോളും രണ്ടാം പകുതിയിലാണ് പിറന്നത്. ഹക്കിം സിയെച്ച്(47), തിയാഗോ സില്‍വ(55) എന്നിവരാണ് ചെല്‍സിയ്ക്കായി വലകുലിക്കിയവര്‍.
ഹുഡസ്ണ്‍ ഒഡോയിയുടെ ലോങ് റേയ്ഞ്ച് പാസ്് സ്വീകരിച്ച സിയെച്ച് പെനാല്‍റ്റി ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത ലോങ് ഷോട്ട് പൊന്തി വന്ന ടോട്ടന്‍ഹാമിന്റെ വലയിലേക്ക് വീഴുകയായിരുന്നു. ലോകോത്തര ഗോളെന്നാണ് ഈ ഗോളിനെ ഏവരും വിലയിരുത്തിയത്.
മറ്റൊരു മല്‍സരത്തില്‍ ക്രിസ്റ്റല്‍പാലസിനെ 3-1ന് ലിവര്‍പൂള്‍ പരാജയപ്പെടുത്തി. വാന്‍ ഡെക്ക്, ഒക്ലെയ്ഡ് ചേബര്‍ലിന്‍, ഫാബിനോ എന്നിവരാണ് ചെമ്പടയുടെ സ്‌കോറര്‍മാര്‍. മറ്റൊരു മല്‍സരത്തില്‍ ബേണ്‍ലി ആഴ്‌സണലിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.
ICYMI: Hakim Ziyech scored this beauty to lead @ChelseaFC to a 2-0 win over London rival Tottenham. pic.twitter.com/d5ybVcrT2a
— NBC Sports (@NBCSports) January 24, 2022
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT