Football

അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് വിട്ടുനല്‍കിയില്ല; പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് ബ്രസീല്‍

മെക്‌സിക്കോ, ചിലി, പരാഗ്വെ എന്നീ രാജ്യങ്ങളുടെ താരങ്ങളെയും പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ വിലക്കിയിരുന്നു.

അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് വിട്ടുനല്‍കിയില്ല; പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് മുട്ടന്‍ പണി കൊടുത്ത് ബ്രസീല്‍
X


സാവോപോളോ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കായി താരങ്ങളെ വിട്ടുനല്‍കാത്ത പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് വമ്പന്‍ തിരിച്ചടി നല്‍കി ബ്രസീല്‍. ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ മല്‍സരങ്ങള്‍ക്കാണ് ക്ലബ്ബുകള്‍ ബ്രസീലിയന്‍ താരങ്ങളെ വിട്ടുനല്‍കാതിരുന്നത്. ഈ താരങ്ങളെ രണ്ട് മല്‍സരങ്ങളില്‍ വിലക്കുമെന്ന് ഫിഫ ഇന്ന് അറിയിച്ചു. ഫിഫയുടെ നിയമമനുസരിച്ച് ക്ലബ്ബുകള്‍ താരങ്ങളെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാണ് നിയമം.


എന്നാല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലീഡസ് യുനൈറ്റഡ് എന്നിവര്‍ താരങ്ങളെ വിട്ടുനല്‍കിയില്ല. കൊവിഡിനെ തുടര്‍ന്ന് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റൈന്‍ കാരണം താരങ്ങളെ ദീര്‍ഘനാളത്തേക്ക് നഷ്ടപ്പെടുമെന്ന കാരണം ചൂണ്ടികാട്ടിയാണ് ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുനല്‍കാതിരുന്നത്. റൊബെര്‍ട്ടോ ഫിര്‍മിനോ, ഫാബിനോ, അലിസണ്‍, എഡേഴ്‌സണ്‍, ഗബ്രിയേല്‍ ജീസുസ്, റഫീനാ എന്നീ ബ്രസീലിയന്‍ താരങ്ങള്‍ക്കാണ് ഫിഫ വിലക്ക് നല്‍കിയത്. മെക്‌സിക്കോ, ചിലി, പരാഗ്വെ എന്നീ രാജ്യങ്ങളുടെ താരങ്ങളെയും പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ വിലക്കിയിരുന്നു. ഇവര്‍ക്കും വിലക്ക് ബാധകമാണ്.




Next Story

RELATED STORIES

Share it