Football

പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ജയം; സിറ്റിക്ക് തോല്‍വി

മാഞ്ച്‌സറ്റര്‍ സിറ്റിയെ 15ാം സ്ഥാനത്തുള്ള ബ്രിങ്ടണ്‍ 3-2ന് തോല്‍പ്പിച്ചു.

പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് ജയം; സിറ്റിക്ക് തോല്‍വി
X


സ്റ്റാംഫോഡ് ബ്രിഡ്ജ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ 2-1ന് വീഴ്ത്തി ചെല്‍സി. ദിവസങ്ങള്‍ക്ക് മുമ്പ് എഫ് എ കപ്പിലേറ്റ പരാജയത്തിന് ചെല്‍സി മറുപടി നല്‍കുകയായിരുന്നു. ജയത്തോടെ ചെല്‍സി അവരുടെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തും ലെസ്റ്റര്‍ നാലാം സ്ഥാനത്തുമാണ്.ലീഗില്‍ ഒരു മല്‍സരമാണ് ശേഷിക്കുന്നത്. റുഡിഗര്‍, ജോര്‍ജ്ജിനോ എന്നിവരാണ് ലെസ്റ്ററിന്റെ സ്‌കോറര്‍മാര്‍.


അതിനിടെ പ്രീമിയര്‍ ലീഗ് കിരീടം നേടിയ മാഞ്ച്‌സറ്റര്‍ സിറ്റിയെ 15ാം സ്ഥാനത്തുള്ള ബ്രിങ്ടണ്‍ 3-2ന് തോല്‍പ്പിച്ചു. ഗുണ്‍ഡോങ്(2), ഫോഡന്‍(48) എന്നിവരിലൂടെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് സിറ്റി തോറ്റത്. രണ്ടാം പകുതിയില്‍ ട്രൊസാര്‍ഡ്, വെബ്‌സറ്റര്‍, ബേണ്‍ എന്നിവരിലൂടെയാണ് ബ്രിങ്ടണ്‍ തിരിച്ചടിച്ചത്.





Next Story

RELATED STORIES

Share it