Football

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ വീണ്ടും ടോപ് ഫോറില്‍

കോച്ച് സോള്‍ഷ്യറിന് കീഴില്‍ യുനൈറ്റഡിന്റെ ആദ്യ തോല്‍വിക്കു കൂടിയാണ് എമിറേറ്റ്‌സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്

പ്രീമിയര്‍ ലീഗില്‍ ആഴ്‌സനല്‍ വീണ്ടും ടോപ് ഫോറില്‍
X

എമിറേറ്റ്‌സ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ 2-0ന്് തകര്‍ത്ത് ആഴ്‌സനല്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും ടോപ് ഫോറില്‍ പ്രവേശിച്ചു. കോച്ച് സോള്‍ഷ്യറിന് കീഴില്‍ യുനൈറ്റഡിന്റെ ആദ്യ തോല്‍വിക്കു കൂടിയാണ് എമിറേറ്റ്‌സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. തുടക്കം മുതല്‍ ആഴ്‌സനലായിരുന്നു മുന്നിട്ട് നിന്നത്. 2ാം മിനിറ്റിലാണ് ആഴ്‌സനല്‍ ആദ്യ ഗോളും ലീഡും എടുക്കുന്നതും. ഷാക്കയാണ് ആഴ്‌സനലിന്റെ ഗോള്‍ നേടിയത്. പിന്നീട് മികച്ച ഗോളവസരങ്ങള്‍ യുനൈറ്റഡ് സൃഷ്ടിച്ചെങ്കിലും ഭാഗ്യം ആഴ്‌സനലിനൊപ്പമായിരുന്നു. നിരവധി അവസരങ്ങളാണ് സ്റ്റാര്‍ സ്‌െ്രെടക്കര്‍ ലൂക്കാക്കു നഷ്ടപ്പെടുത്തിയത്. തുടര്‍ന്ന് 60ാം മിനിറ്റില്‍ ഒരു പെനല്‍റ്റിയിലൂടെ ഒബാമയങ് ആഴ്‌സനലിന്റെ ലീഡ് വര്‍ധിപ്പിച്ചു വിജയം കരസ്ഥമാക്കി. എഫ്എ കപ്പിലെ തോല്‍വിക്കുള്ള മധുരപ്രതികാരമാണ് ആഴ്‌സനല്‍ യുനൈറ്റഡിന് നല്‍കിയത്.

മറ്റൊരു മല്‍സരത്തില്‍ ഫിര്‍മിനോയുടെയും(19, 67) മാനേയുടെയും(29, 90) ഇരട്ടഗോള്‍ നേട്ടത്തോടെ ബേര്‍ണലിക്കെതിരേ 4-2ന്റെ ജയം നേടി ലിവര്‍പൂള്‍ രണ്ടാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള പോയിന്റെ അന്തരം ഒന്നായി. ലിവര്‍പൂളിന്റെ മൈതാനമായ ആന്‍ഫീല്‍ഡില്‍് നടന്ന മല്‍സരത്തില്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പിന്റെ ചെമ്പട മികച്ച കളിയാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ബേണ്‍ലി ആഷ്‌ലി വെസ്റ്റ്‌വുഡിലൂടെ ലീഡ് നേടി. തുടര്‍ന്ന് 19ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിന്യോ ലിവര്‍പൂളിന്റെ സമനില ഗോള്‍ നേടി. ുടര്‍ന്ന് 20 മിനിറ്റിന് ശേഷം ഫിര്‍മിന്യോ വീണ്ടും ലീഡ് ഉയര്‍ത്തി. സ്‌കോര്‍ 2-1. ഇഞ്ചുറി ടൈമിന്റെ തുടക്കത്തില്‍ ബേണ്‍ലി ഒരു ഗോള്‍ കൂടി നേടി ടീമിനെ ഒപ്പമെത്തിച്ചു. എന്നാല്‍, രണ്ടുമിനിറ്റിനുള്ളില്‍ മാനേയിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ കൂടി നേടി ജയമുറപ്പിച്ചു.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ ചെല്‍സി വൂള്‍വര്‍ഹാംട്ടണെ 1-1ന് പിടിച്ചുകെട്ടി. ഇഞ്ചുറി ടൈമില്‍ ഹസാര്‍ഡാണ് ചെല്‍സിയുടെ ലീഡ് വര്‍ധിപ്പിച്ചത്.

Next Story

RELATED STORIES

Share it