സൂപ്പര്‍ ബ്രൂണോ; പോര്‍ച്ചുഗല്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍
റൊണാള്‍ഡോ തനത് ശൈലിയില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു.

ദോഹ: ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ക്ലാസ്സിക്ക് ഫോമിന്റെ ചുവട് പിടിച്ച് പോര്‍ച്ചുഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വെയ്‌ക്കെതിരേ രണ്ട് ഗോളിന്റെ ആധികാരിക ജയവുമായാണ് പോര്‍ച്ചുഗല്‍ അവസാന 16ല്‍ ഇടം നേടിയത്. ചുവപ്പ് ചെകുത്താന്‍മാരുടെ സ്വന്തം ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് ഇന്ന് പറങ്കികള്‍ക്കായി സ്‌കോര്‍ ചെയ്തത്.54ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് യുനൈറ്റഡ് താരത്തിന്റെ ഗോളുകള്‍. ഇടത് വിങില്‍ നിന്നായിരുന്നു ബ്രൂണോയുടെ കിടിലന്‍ ഷോട്ട് 54ാം മിനിറ്റില്‍ ഗോളിയെ മറികടന്ന് വലയിലേക്ക് പതിച്ചത്.

ഈ ഗോളിന് റൊണാള്‍ഡോ ഹെഡറിന് ശ്രമിച്ചിരുന്നു. ആദ്യം ഈ ഗോള്‍ റൊണാള്‍ഡോയുടെ പേരിലായിരുന്നു. റൊണാള്‍ഡോ തനത് ശൈലിയില്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുള്ള ദൃശ്യങ്ങളിലാണ് ബ്രൂണോയുടെ ഷോട്ട് നേരിട്ട് വലയില്‍ പതിച്ചതാണെന്ന് വ്യക്തമായത്. ഉടന്‍ തന്നെ ഫിഫ ഗോളിന്റെ അവകാശം ബ്രൂണോയ്ക്ക് കൈമാറുകയായിരുന്നു. 90ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ആയിരുന്നു ബ്രൂണോയുടെ രണ്ടാം ഗോളുകള്‍. ആദ്യ പകുതി ഉറുഗ്വെ പോര്‍ച്ചുഗലിന് പ്രതിരോധം സൃഷ്ടിച്ചിരുന്നു. രണ്ടാം പകുതിയിലാണ് പോര്‍ച്ചുഗല്‍ ആധിപത്യം നേടിയത്. ആദ്യ മല്‍സരത്തില്‍ ഉറുഗ്വെയ്ക്ക് സമനിലയായിരുന്നു ഫലം. രണ്ട് ജയങ്ങളുമായാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ കയറിയത്.
RELATED STORIES
ജഡ്ജിമാരുടെ പേരില് കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി...
3 Feb 2023 10:38 AM GMTജാമ്യം ലഭിച്ചിട്ടും ജയില് മോചനമില്ല; മാര്ഗനിര്ദേശങ്ങളുമായി...
3 Feb 2023 10:00 AM GMTവിഴിഞ്ഞം തുറമുഖത്തെ വന്കിട തുറമുഖ നഗരമാക്കും; 60,000 കോടിയുടെ വികസന...
3 Feb 2023 5:26 AM GMTകേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന് മൂന്നിന പരിപാടി;...
3 Feb 2023 4:35 AM GMT