Football

പോലിസ് ഫുട്‌ബോള്‍: കേരള പോലിസ്, ബംഗാള്‍, സിആര്‍പിഎഫ്, ബിഎസ്എഫ് ക്വാര്‍ട്ടറില്‍

കേരള പോലിസ് മറുപടിയില്ലാത്ത അഞ്ചുഗോളിന് ത്രിപുരയെയും ബംഗാള്‍, അരുണാചല്‍ പ്രദേശ് പോലിസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കും സിആര്‍പിഎഫ് തമിഴ്‌നാടിനെയും (2-1) ബിഎസ്എഫ് ജാര്‍ഖണ്ഡിനെയും(5-2) തോല്‍പിച്ചു.

പോലിസ് ഫുട്‌ബോള്‍: കേരള പോലിസ്, ബംഗാള്‍, സിആര്‍പിഎഫ്, ബിഎസ്എഫ് ക്വാര്‍ട്ടറില്‍
X

മലപ്പുറം: ആള്‍ ഇന്ത്യാ ബി എന്‍ മല്ലിക പോലിസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം, ബിഎസ്എഫ്, സിആര്‍പിഎഫ്, ബംഗാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. കേരള പോലിസ് മറുപടിയില്ലാത്ത അഞ്ചുഗോളിന് ത്രിപുരയെയും ബംഗാള്‍, അരുണാചല്‍ പ്രദേശ് പോലിസിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കും സിആര്‍പിഎഫ് തമിഴ്‌നാടിനെയും (2-1) ബിഎസ്എഫ് ജാര്‍ഖണ്ഡിനെയും(5-2) തോല്‍പിച്ചു.

കേരളം നാളെ ക്വാര്‍ട്ടറില്‍ ബംഗാള്‍ പോലിസിനെ നേരിടും. കേരളത്തിന് വേണ്ടി ജിമ്മി(39), കെ ഫിറോസ് (41), അനീഷ് (52, 66), അഭിജിത്(74) മിനിറ്റുകളിലൂമാണ് ഗോളുകള്‍ നേടിയത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ടെങ്കിലും ഒരു ഗോളടിച്ചതോടെ പൂര്‍ണമായും കേരളം കളം അടക്കിവാണു. 39ാം മിനിറ്റില്‍ വലത്തേ കോര്‍ണറിലൂടെ മുന്നേറി ജിംഷാദ് നല്‍കിയ കിടിലന്‍ ക്രോസില്‍ ജിമ്മി തലവച്ച് ആദ്യം വല ചലിപ്പിച്ചു. ഒരു മിനിറ്റിനുശേഷം ബോക്‌സിന് പുറത്ത് മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന കെ ഫിറോസ്് ഗോള്‍കീപ്പര്‍ക്ക് ഒന്നനങ്ങാന്‍ കഴിയും മുമ്പേ പോസ്റ്റിന്റെ വലത്തെ മൂലയിലേക്ക് ചെത്തിയിട്ടു. രണ്ടാം പകുതിയില്‍ കേരളം ലീഡ്് മൂന്നാക്കി. ഡിയുടെ പുറത്തുനിന്നുള്ള അനീഷിന്റെ ബുള്ളറ്റ് ഹാഫ് വോളിക്ക് മുന്നില്‍ കീപ്പര്‍ റാണിഷ് ദബ്ബാര്‍മയ്ക്ക് ഒന്നും ചെയ്യാനായില്ല.

മുന്ന് ഗോള്‍ വീണതോടെ മുന്‍ ഇന്റര്‍നാഷനല്‍ ഐ എം വിജയന്‍ കെ ഫിറോസിന് പകരം കളത്തിലിറങ്ങി. കൃത്യതയാര്‍ന്ന പാസുകളിലൂടെ വിജയന്റെ വരവ് കാണികള്‍ ശരിക്കും ആഘോഷിച്ചു. ആദ്യത്തെ ഗോളിനേക്കാള്‍ ഒരുതൂക്കം മുന്നിലാക്കി അനീഷ് തന്റെ ബുള്ളറ്റ് ഷോട്ടിലൂടെ ലീഡ് നാലാക്കി. അഭിജിത് കേരളത്തിനായി അഞ്ചാം ഗോള്‍ നേടി. ഇതിനിടെ ഒരുഗോള്‍ മടക്കാനുള്ള അവസരം ഗോള്‍കീപ്പര്‍ നിഷാദിനെ കടന്നുവെങ്കിലും ഷാഫി ഒഴിവാക്കി.

Next Story

RELATED STORIES

Share it