പോഗ്‌ബെ പെനാല്‍റ്റി പാഴാക്കി; യുനൈറ്റഡിന് സമനില

വോള്‍വ്‌സ് 1-1നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിടിച്ചുകെട്ടിയത്

പോഗ്‌ബെ പെനാല്‍റ്റി പാഴാക്കി; യുനൈറ്റഡിന് സമനില

ലണ്ടന്‍: പോള്‍ പോഗ്‌ബെ നഷ്ടപ്പെടുത്തിയ പെനാല്‍റ്റി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വോള്‍വ്‌സിനെതിരായ മല്‍സരത്തില്‍ തിരിച്ചടിയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ വോള്‍വ്‌സ് 1-1നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിടിച്ചുകെട്ടിയത്. 27ാം മിനിറ്റില്‍ മാര്‍ഷ്യലിലൂടെ യുനൈറ്റഡാണ് ലീഡ് നേടിയത്. റാഷ്‌ഫോര്‍ഡിന്റെ പാസ് മാര്‍ഷ്യല്‍ ഗോളാക്കുകയായിരുന്നു. ആദ്യപകുതി യുനൈറ്റഡിന് അനുകൂലമായിരുന്നു. എന്നാല്‍ രണ്ടാംപകുതി വോള്‍വ്‌സ് ട്രയോരെയിലൂടെ ആക്രമണമഴിച്ചുവിട്ടു. തുടര്‍ന്ന് 55ാംമിനിറ്റില്‍ റുബന്‍ നെവസിലൂടെ വോള്‍വ്‌സ് സമനില പിടിച്ചു. പിന്നീട് ഇരുടീമും ഒപ്പത്തിനൊപ്പം കളിച്ചെങ്കിലും ഗോളൊന്നും ലക്ഷ്യംകണ്ടില്ല. പിന്നീട് യുനൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. 68ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി പോഗ്‌ബെ നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടെ ജയിക്കാമെന്ന യുനൈറ്റഡിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടു.




RELATED STORIES

Share it
Top