ഗ്രൂപ്പ് ചാംപ്യന്മാരായി പിഎസ്ജിയും ബയേണും നോക്കൗട്ടിലേക്ക്
ഇക്കാര്‍ഡി, സാര്ബിയാ, നെയ്മര്‍, എംബാപ്പെ, കവാനി എന്നിവരാണ് പിഎസ്ജിക്കായി വലകുലിക്കിയത്

പാരിസ്: ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിയും ജര്‍മ്മന്‍ വമ്പന്‍ മാരായ ബയേണ്‍ മ്യൂണിക്കും ഗ്രൂപ്പ് ചാംപ്യന്മാരായി ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലേക്ക്. ഗ്രൂപ്പ് എയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഗ്ലാറ്റസറായെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ച് 16 പോയിന്റുമായാണ് പിഎസ്ജി നോക്കൗട്ടിലേക്ക് കടന്നത്. ഇക്കാര്‍ഡി, സാര്ബിയാ, നെയ്മര്‍, എംബാപ്പെ, കവാനി എന്നിവരാണ് പിഎസ്ജിക്കായി വലകുലിക്കിയത്.
ഗ്രൂപ്പില്‍ നിന്ന് നേരത്തെ നോക്കൗട്ടിലേക്ക് കടന്ന റയല്‍ മാഡ്രിഡ് ഇന്ന് നടന്ന മല്‍സരത്തില്‍ ക്ലബ്ബ് ബ്രൂഗ്സിനെ 3-1ന് തോല്‍പ്പിച്ച് ഗ്രൂപ്പില്‍ 11 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി. റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍, മൊഡ്രിക്ക് എന്നിവരാണ് റയലിനായി സ്കോര്‍ ചെയ്തവര്‍.
ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിക്ക് 18 പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി. ഇന്ന് നടന്ന മല്‍സരത്തില്‍ ടോട്ടന്‍ഹാമിനെ 3-1ന് ബയേണ്‍ തോല്‍പ്പിച്ചു. 10 പോയിന്റുള്ള ടോട്ടന്‍ഹാം രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചു.
RELATED STORIES
കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
30 Jun 2022 2:22 PM GMTഉദയ്പൂര്‍ കൊലപാതകം: പ്രചരിച്ചത് ഊഹാപോഹങ്ങള്‍; 'ഭീകര'സംഘടനാ...
30 Jun 2022 2:20 PM GMTവിസ്മയ കേസ്: വിചാരണക്കോടതി വിധിക്കെതിരെ അപ്പീലുമായി പ്രതി...
30 Jun 2022 2:16 PM GMTലയണ്‍സ് ഡിസ്ട്രിക്ട് 318 സി പീഡിയാട്രിക് കാന്‍സര്‍ പാലിയേറ്റീവ് കെയര്‍ ...
30 Jun 2022 2:04 PM GMTവ്യാജ സ്വര്‍ണം പണയം വെച്ച് സഹകരണ ബാങ്കില്‍ നിന്നും ഏഴ് ലക്ഷത്തോളം...
30 Jun 2022 2:03 PM GMTവെള്ളാങ്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നെതര്‍ലാന്‍ഡ് സംഘം സന്ദര്‍ശനം...
30 Jun 2022 2:00 PM GMT