Football

ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം; ഹോര്‍മിപാം തിരികെയെത്തി

ഫുള്‍ ബാക്ക് നിശു കുമാര്‍ നാളെയും ടീമിനൊപ്പം ചേരില്ല.

ബ്ലാസ്‌റ്റേഴ്‌സിന് ആശ്വാസം; ഹോര്‍മിപാം തിരികെയെത്തി
X



പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സ് ഡിഫന്‍ഡര്‍ ഹോര്‍മിപാം പരിക്കില്‍ നിന്ന് മോചിതനായി തിരികെയെത്തി. താരം ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചു. മൂക്കിന് പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു താരം ടീമില്‍ നിന്ന് വിട്ട് നിന്നത്. താരത്തിന് കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നു. നാളെ ഹൈദരാബാദിനെതിരേ ഇറങ്ങുന്ന സ്‌ക്വാഡില്‍ ഹോര്‍മിപാമിനെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ പരിക്കിന്റെ പിടിയിലുള്ള ഫുള്‍ ബാക്ക് നിശു കുമാര്‍ നാളെയും ടീമിനൊപ്പം ചേരില്ല. താരം പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല.





Next Story

RELATED STORIES

Share it