ലോകകപ്പ് യോഗ്യത; ഫ്രഞ്ച് സ്‌ക്വാഡില്‍ നിന്ന് ജിറൗഡ് പുറത്ത്
ബോസ്‌നിയ, ഫിന്‍ലാന്റ്, ഉക്രെയ്ന്‍ എന്നിവര്‍ക്കെതിരേയാണ് ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍.

പാരിസ്: അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ഫ്രഞ്ച് ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖ താരങ്ങള്‍ക്ക് പ്രധാന്യം നല്‍കിയാണ് ദിദിയര്‍ ദേഷാംസ് 23 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ചെല്‍സിയില്‍ നിന്നും എ സി മിലാനിലേക്ക് ചേക്കേറിയ ഒലിവര്‍ ജിറൗഡിനെ പുറത്തിരുത്തിയാണ് പ്രഖ്യാപനം. 10 വര്‍ഷത്തിനിടെ ആദ്യമായാണ് 35 കാരനായ ജിറൗഡിനെ ടീമില്‍ നിന്നും പുറത്തിരുത്തുന്നത്. മികച്ച ഫോമിലാണെങ്കിലും താരത്തിനെ പരിക്ക് അലട്ടുന്നുവെന്നാണ് കോച്ചിന്റെ വ്യാഖ്യാനം. യൂറോ കപ്പില്‍ കളിച്ച ടീമില്‍ നിന്ന് ജിറൗഡിനെ മാത്രമാണ് പുറത്തിരുത്തിയത്. ബോസ്‌നിയ, ഫിന്‍ലാന്റ്, ഉക്രെയ്ന്‍ എന്നിവര്‍ക്കെതിരേയാണ് ഫ്രാന്‍സിന്റെ മല്‍സരങ്ങള്‍. റാഫേല്‍ വരാനെ, നിക്കോളസ് കാന്റെ, പോള്‍ പോഗ്‌ബെ, കരീം ബെന്‍സിമ, ഗ്രീസ്മാന്‍, അന്റോണി മാര്‍ഷ്യല്‍, കിലിയന്‍ എംബാപ്പെ എന്നിവരെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ശേഷിക്കുന്നവരില്‍ ഭൂരിഭാഗവും പുതുമുഖ താരങ്ങളാണ്.
RELATED STORIES
മോഷണശ്രമം തടഞ്ഞ ജ്വല്ലറിയുടമയെ വെടിവച്ച് കൊന്നു (വീഡിയോ)
26 Jun 2022 6:42 PM GMTമഹിളാ മന്ദിരത്തില് നിന്ന് ഒളിച്ചോടിയ പെണ്കുട്ടികളെ പീഡിപ്പിച്ചു;...
26 Jun 2022 6:34 PM GMTനീതിക്കുവേണ്ടി പോരാടുന്നവരെ അറസ്റ്റുചെയ്യുന്നത് ഭീരുത്വം: ജമാഅത്ത്...
26 Jun 2022 6:27 PM GMTഇരിട്ടിയില് വാഹനാപകടത്തില് യുവാവ് മരിച്ചു; രണ്ടുപേര്ക്ക് പരിക്ക്
26 Jun 2022 6:22 PM GMTകടലില് കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള് മുങ്ങി മരിച്ചു
26 Jun 2022 6:14 PM GMTപ്രളയ ഫണ്ട് തട്ടിപ്പ്: അന്വേഷണ റിപോര്ട്ട് സര്ക്കാര് ഉടന്...
26 Jun 2022 6:05 PM GMT