ഐഎസ്എല്‍; തിരിച്ചുവരവിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരേ
വൈകിട്ട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി ഒഡീഷാ എഫ് സി യെ നേരിടും.

ഗുവഹാത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെതിരേ ഇറങ്ങും. രാത്രി 7.30ന് ഗുവഹാത്തിയിലാണ് മല്‍സരം. പോയിന്റ് നിലയില്‍ ഒമ്പതാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്താനാണ് ഇന്നിറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ അവസാന സ്ഥാനത്താണ്. നാല് മല്‍സരങ്ങളില്‍ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് ഒരു ജയം മാത്രമാണുള്ളത്. ആദ്യ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ജയിച്ചത് മാത്രമാണ് മഞ്ഞപ്പടയുടെ ഏക ആശ്വാസം. തുടര്‍ന്നുള്ള മല്‍സരത്തില്‍ എടികെയോട് 5-2നും ഒഡീഷയോട് 2-1നും മുംബൈ സിറ്റിയോട് 2-0ത്തിനും ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.
സാധ്യതാ ഇലവന്‍: പ്രഭ്‌സുഖന്‍ സിങ്, കരണ്‍ജിത്ത് സിങ്, പ്രതിരോധ നിര, ഹര്‍മന്‍ജോത് ഖബ്ര, റൂയിവ ഹോര്‍മിപാം, മാര്‍ക്കൊ ലെസ്‌കോവിച്ച്, ജെസെല്‍ കര്‍ണെയ്‌റൊ/ നിഷു കുമാര്‍. മധ്യ നിര: കെ പി രാഹുല്‍/ സഹല്‍ അബ്ദുല്‍ സമദ്, ജിക്‌സണ്‍ സിങ് പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, ഇവാന്‍ കലിയുഷ്‌നി/ ബ്രൈസ് മിറാന്‍ഡ, മുന്നേറ്റ നിര: ദിമിത്രിയോസ് ഡയമാന്റോക്/ അപ്പോസ്‌തൊലാസ് ജിയാനു.
വൈകിട്ട് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ഹൈദരാബാദ് എഫ് സി ഒഡീഷാ എഫ് സി യെ നേരിടും.നാലാം സ്ഥാനത്തുള്ള ഒഡീഷ ഹൈദരാബാദിനെ പരാജയപ്പെടുത്തി ഹൈദരാബാദില്‍ നിന്നും ഒന്നാം സ്ഥാനം പിടിച്ചെടുക്കാനാണ് ഇറങ്ങുക.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT