ഐഎസ്എല്‍; സഹലിന് ഇരട്ട ഗോള്‍; ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം നവംബര്‍ 13ന് എഫ് സി ഗോവയ്‌ക്കെതിരേയാണ്.

ഗുവഹാത്തി: ഇടവേളയ്ക്ക് ശേഷം ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിട്ട ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയവുമായി മുന്നേറി.മലയാളി താരം സഹല്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ദിമിത്രിയോസ് ആണ് മറ്റൊരു ഗോള്‍ നേടിയത്. രണ്ടാം പകുതിയിലാണ് മഞ്ഞപ്പടയുടെ മൂന്ന് ഗോളും വീണത്. ആദ്യ ഗോള്‍ ദിമിത്രിയോസിന്റെ വക 56ാം മിനിറ്റിലായിരുന്നു. പരിക്കിനെ തുടര്‍ന്ന് ദിമിത്രോയ്‌സ് കളം വിട്ടിരുന്നു. തുടര്‍ന്ന് അപ്പോസ്‌തൊലിസും സഹലും സബ്ബായി എത്തി. 85ാം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ്(95) സഹല്‍ സ്‌കോര്‍ ചെയ്തത്.രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത് മറ്റൊരു മലയാളി താരമായ കെ പി രാഹുല്‍ ആയിരുന്നു. മല്‍സരത്തിലൂടെ നീളം മഞ്ഞപ്പട മികച്ച പ്രകടനം പുറത്തെടുത്തു. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തി.ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം നവംബര്‍ 13ന് എഫ് സി ഗോവയ്‌ക്കെതിരേയാണ്.
മറ്റൊരു മല്‍സരത്തില്‍ ഒഡീഷാ എഫ് സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഹൈദരാബാദ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
RELATED STORIES
പനാമയ്ക്കെതിരായ മല്‍സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്‍
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMT