Football

ഖാലിദ് ജാമിലിന്റെ പ്രവചനം തെറ്റിയില്ല; ബെംഗളൂരുവിനെ നാണംകെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്

എട്ട് മിനിറ്റിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റ് ഇതിന് മറുപടിയും കൊടുത്തു.

ഖാലിദ് ജാമിലിന്റെ പ്രവചനം തെറ്റിയില്ല; ബെംഗളൂരുവിനെ നാണംകെടുത്തി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്
X


പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 10ാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ കോച്ച് ഖാലിദ് ജാമില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിക്കെതിരായ മല്‍സരത്തിന് മുമ്പ് നടത്തിയ പ്രവചനം തെറ്റിയില്ല. വമ്പന്‍മാരായ ബെംഗളൂരുവിനെ നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഖാലിദിന്റെ ശിഷ്യര്‍ വിജയം വരിച്ചത്. ബെംഗളൂരുവിനെതിരേ ഞങ്ങള്‍ ആധിപത്യം നേടും. നോര്‍ത്ത് ഈസ്റ്റ് മികച്ച തിരിച്ചുവരവ് നടത്തും. ഇതായിരുന്നു കഴിഞ്ഞ ദിവസം ഖാലിദ് നടത്തിയ പ്രവചനം. മികച്ച ആധിപത്യത്തോടെയാണ് നോര്‍ത്ത്ഈസ്റ്റ് പട ബെംഗളൂരുവിനെ നേരിട്ടത്.


ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം ആദ്യം ലീഡെടുത്തത് ബെംഗളൂരു ആയിരുന്നു. സിലിട്ടണ്‍ സില്‍വയിലൂടെ 66ാം മിനിറ്റിലാണ് ബെംഗളൂരു സ്‌കോര്‍ ചെയ്തത്. എട്ട് മിനിറ്റിനുള്ളില്‍ നോര്‍ത്ത് ഈസ്റ്റ് ഇതിന് മറുപടിയും കൊടുത്തു. സൂപ്പര്‍ താരം ദേഷോണ്‍ ബ്രൗണ്‍ ആണ് 74ാം മിനിറ്റില്‍ ടീമിന് സമനില നല്‍കിയത്. ആറ് മിനിറ്റുകള്‍ക്കം നോര്‍ത്ത് ഈസ്റ്റ് മല്‍സരത്തില്‍ ലീഡും സ്വന്തമാക്കി. 80ാം മിനിറ്റില്‍ ലാല്‍ഡന്‍മാവിയ റാല്‍റ്റെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയഗോള്‍ നേടിയത്. ജയിച്ചെങ്കിലും യുനൈറ്റഡ് 10ാം സ്ഥാനത്ത് തന്നെ നില്‍ക്കുന്നു.




Next Story

RELATED STORIES

Share it