ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദിഇയര്‍; പട്ടികയില്‍ സലാഹും മാനെയും

ഈജിപ്തിന്റെ മുഹമ്മദ് സലാഹും സെനഗലിന്റെ സാദിയോ മാനെയുമാണ് ചുരുക്കപട്ടികയില്‍ സ്ഥാനം പിടിച്ച പ്രമുഖര്‍.

ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദിഇയര്‍; പട്ടികയില്‍ സലാഹും മാനെയും

കെയ്‌റോ: ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ ചുരുക്കപട്ടിക പുറത്ത് വിട്ടു. ഈജിപ്തിന്റെ മുഹമ്മദ് സലാഹും സെനഗലിന്റെ സാദിയോ മാനെയുമാണ് ചുരുക്കപട്ടികയില്‍ സ്ഥാനം പിടിച്ച പ്രമുഖര്‍. ഇവര്‍ക്ക് പുറമെ ആഴ്‌സണലിന്റെ ഒബമയാങും നപ്പോളിയുടെ കാലിഡൗ കൗലിബാലി, പിഎസ്ജിയുടെ ഇഡ്രിസ ഗുയി, ലിവര്‍പൂളിന്റെ നാബി കെയ്റ്റ, നിക്കോളസ് പെപ്പെ, റിയാദ് മെഹരസ് എന്നിവരും ചുരുക്കപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫുട്‌ബോള്‍ ആണ് പട്ടിക പുറത്ത് വിട്ടത്.

കഴിഞ്ഞ രണ്ട് വര്‍ഷവും ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹായിരുന്നു ഈ നേട്ടം കൈവരിച്ചത്. തുടര്‍ച്ചയായി മൂന്നാംമതും ഈ നേട്ടം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് സലാഹ്. കഴിഞ്ഞ സീസണില്‍ സലാഹ് 44 ഗോളുകളാണ് നേടിയത്. സാദിയോ മാനെയാകട്ടെ കഴിഞ്ഞ സീസണില്‍ 22 ഗോളുകള്‍ നേടിയിട്ടുണ്ട്. ആഴ്‌സണലിന്റെ ഔബമയാങ്ങും 22 ഗോള്‍ നേടിയിട്ടുണ്ട്.

RELATED STORIES

Share it
Top