ചാംപ്യന്‍സ് ലീഗ്; റയലിനെതിരേ നെയ്മര്‍ തിരിച്ചെത്തില്ല
ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് പിഎസ്ജിയുടെ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദ മല്‍സരം.
BY FAR24 Dec 2021 8:00 AM GMT

X
FAR24 Dec 2021 8:00 AM GMT
പാരിസ്: ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന് ഇറങ്ങുന്ന പിഎസ്ജിക്ക് വന്‍ തിരിച്ചടിയായി നെയ്മറിന്റെ പരിക്ക്. നവംബര്‍ അവസാനം ഫ്രഞ്ച് ലീഗ് മല്‍സരത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ താരം ഫെബ്രുവരിയില്‍ ടീമില്‍ തിരിച്ചെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി രണ്ടാമത്തെ ആഴ്ചയാണ് പിഎസ്ജിയുടെ റയല്‍ മാഡ്രിഡിനെതിരായ ആദ്യ പാദ മല്‍സരം. നെയ്മര്‍ ഫെബ്രുവരിയില്‍ പരിക്കില്‍ നിന്ന് മുക്തനാവാന്‍ സാധ്യതയില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെയ്മര്‍ ജിമ്മില്‍ വ്യായമം നടത്തുന്നുണ്ടെങ്കിലും ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ പ്രാപ്തനായിട്ടില്ല. ഇതിന് രണ്ട് മാസം സമയം എടുത്തേക്കും. മെസ്സിയും എംബാപ്പെയുമടങ്ങുന്ന ശക്തമായ നിര പിഎസ്ജിക്കുണ്ടെങ്കിലും നെയ്മറിന്റെ അഭാവം ടീമിന് തിരിച്ചടി തന്നെയാണെന്ന് കോച്ച് ഇതിനോടകം വ്യക്തമാക്കിയിരുന്നു.
Next Story
RELATED STORIES
ഘട്ടം ഘട്ടമായി മദ്യലഭ്യത കുറക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനൽകിയ...
5 July 2022 6:25 PM GMTകൊല്ലത്ത് തൊട്ടിലില്‍ ഉറക്കാന്‍ കിടത്തിയ രണ്ടു വയസുകാരി മരിച്ച...
5 July 2022 6:21 PM GMTവെല്ലുവിളികൾ അതിജീവിച്ചാണ് സമൂഹം മുന്നോട്ടു കുതിച്ചത്: കേരളാ സുന്നി...
5 July 2022 6:07 PM GMTപുളിപ്പറമ്പിൽ പൊതുസ്ഥലം കൈയേറിയത് എൽഡിഎഫ് നേതാക്കളുടെ ഒത്താശയോടെയെന്ന് ...
5 July 2022 6:01 PM GMTമലബാർ വിദ്യഭ്യാസ അവഗണന: കേസെടുത്ത് ഭയപ്പെടുത്താനുള്ള ശ്രമം...
5 July 2022 5:47 PM GMTമത പ്രഭാഷകനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
5 July 2022 5:29 PM GMT