നെയ്മര്‍ യുവന്റസിലേക്കോ?
അയാക്‌സ് താരം മാത്ത്യൂസ് ഡിലിറ്റിനെ 70 ദശലക്ഷം യൂറോയ്ക്ക് വാങ്ങിയതിന് പിന്നാലെയാണ് യുവന്റസിന്റെ ഈ നീക്കം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ലിറ്റ് എന്നിവര്‍ക്കൊപ്പം നെയ്മര്‍ കൂടിയെത്തുമ്പോള്‍ ലോകത്തിലെ മികച്ച ഡിഫന്‍സ് യുവന്റസിനൊപ്പമാവും.
റോം: പിഎസ്ജി താരം നെയ്മര്‍ ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കേറുന്നു. ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസിലേക്ക് താരം പോവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. നെയ്മറുടെ മാനേജറും പിതാവുമായ നെയ്മര്‍ സീനിയര്‍ യുവന്റസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡന്റുമായി ചര്‍ച്ച നടത്തി.
അയാക്‌സ് താരം മാത്ത്യൂസ് ഡിലിറ്റിനെ 70 ദശലക്ഷം യൂറോയ്ക്ക് വാങ്ങിയതിന് പിന്നാലെയാണ് യുവന്റസിന്റെ ഈ നീക്കം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡി ലിറ്റ് എന്നിവര്‍ക്കൊപ്പം നെയ്മര്‍ കൂടിയെത്തുമ്പോള്‍ ലോകത്തിലെ മികച്ച ഡിഫന്‍സ് യുവന്റസിനൊപ്പമാവും. എന്നാല്‍ തീരുമാനത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. നെയ്മറിനായി ബാഴ്‌സ നല്‍കിയ ഓഫര്‍ പിഎസ്ജിക്ക് സ്വീകാര്യമായില്ല.
പണത്തിനൊപ്പം മൂന്ന് താരങ്ങളെ കൂടി നല്‍കാമെന്ന തീരുമാനമാണ് പിഎസ്ജി നിരസിച്ചത്. നെയ്മറിനായി ആവശ്യപ്പെട്ട 200 മില്ല്യണ്‍ യൂറോ നല്‍കണമെന്നാണ് പിഎസ്ജിയുടെ നിലപാട്. അല്ലാത്തപക്ഷം ഏത് ക്ലബ്ബ് ആവശ്യപ്പെട്ടാല്‍ നിലവിലെ ഓഫര്‍ തുകയ്ക്ക് നെയ്മറിനെ നല്‍കുമെന്നാണ് പിഎസ്ജി അറിയിച്ചത്. അതിനിടെ റയല്‍മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നീ ക്ലബ്ബുകളും നെയ്മറിനായി ട്രാന്‍സ്ഫര്‍ വിപണയില്‍ ഇറങ്ങിയിട്ടുണ്ട്.
RELATED STORIES
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പിടിയില്‍
3 July 2022 2:56 PM GMT100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
3 July 2022 2:36 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTമണ്ണാര്‍ക്കാട് 13കാരി പ്രസവിച്ച സംഭവം; 16കാരനായ സഹോദരന് അറസ്റ്റില്‍
3 July 2022 1:15 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
3 July 2022 12:44 PM GMTനേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുത്; മുഖ്യമന്ത്രി...
3 July 2022 12:33 PM GMT