- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിഎസ്ജിയില്‍ നെയ്മറും യുവതാരങ്ങളുമായി കലഹം
പിഎസ്ജി താരം നെയ്മറുടെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പിഎസ്ജി താരങ്ങളായ ജൂലിയാന്‍ ഡ്രാക്‌സലര്‍, പ്രസനെല്‍ കിംബാപ്പെ തുടങ്ങിയ യുവതാരങ്ങളുമായി നെയ്മര്‍ ഡ്രസ്സിങ് റൂമില്‍ കലഹിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

പാരിസ്: പിഎസ്ജി താരം നെയ്മറുടെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. പിഎസ്ജി താരങ്ങളായ ജൂലിയാന്‍ ഡ്രാക്‌സലര്‍, പ്രസനെല്‍ കിംബാപ്പെ തുടങ്ങിയ യുവതാരങ്ങളുമായി നെയ്മര്‍ ഡ്രസ്സിങ് റൂമില്‍ കലഹിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഫ്രഞ്ച് ലീഗ് അടക്കം കഴിഞ്ഞ ഏഴ് മല്‍സരങ്ങളില്‍ പിഎസ്ജി ഒന്നില്‍ മാത്രമാണ് ജയിച്ചത്. ഇത് ടീമംഗങ്ങളില്‍ അസ്വാരസ്യം സൃഷ്ടിച്ചതായും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനീസിനെതിരേ പരാജയപ്പെട്ട പിഎസ്ജി താരങ്ങള്‍ ഡ്രസ്സിങ് റൂമില്‍ വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.നെയ്മര്‍ കളിക്കുമ്പോള്‍ സ്വാര്‍ത്ഥനായാണ് കളിക്കുന്നതെന്നും ടീമിന്റെ വിജയം ലക്ഷ്യമല്ലെന്നും ഡ്രാക്‌സലര്‍ നെയ്മറോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഇത് ചോദിക്കാന്‍ നീ ആരാണെന്നും പന്ത് പിന്നോട്ട് പാസ്സ് ചെയ്യാന്‍ മാത്രമല്ലേ നിനക്കറിയൂ എന്നും നെയ്മര്‍ മറുപടി നല്‍കിയതായും ഇരുവരും തമ്മില്‍ കൈയേറ്റം നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോച്ച് തോമസ് ടുച്ചേലിനെ നെയ്മറിനെ പോലുള്ള താരങ്ങള്‍ അവഗണിക്കുന്നുവെന്നും പത്രത്തില്‍ പറയുന്നു. നേരത്തെ പ്രമുഖ താരം എംബാപ്പെയ്ക്ക് പിഎസ്ജിയില്‍ മുന്‍ഗണന ലഭിക്കുന്നതായി നെയ്മറിന് പരാതിയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താരം ക്ലബ്ബ് വിടുന്നതെന്നും വാര്‍ത്തകള്‍ ഉണ്ട്. ഫ്രഞ്ച് കപ്പില്‍ തോറ്റതിന് പരിഹസിച്ച ആരാധകന്റെ മുഖത്തടിച്ചതും മറ്റ് ആരാധകരെ അസഭ്യം പറഞ്ഞതും ഇതിനോടകം വാര്‍ത്തയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നുണ്ട്. റഫറിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചതിന് നെയ്മര്‍ക്ക് യുവേഫാ മൂന്ന് മല്‍സരത്തില്‍ വിലക്ക് നല്‍കിയിട്ടുണ്ട്. പരിക്കിനെ തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഏപ്രിലിലാണ് നെയ്മര്‍ ടീമിനൊപ്പം ചേര്‍ന്നത്. റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ അടുത്ത സീസണില്‍ മാറിയേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നെയ്മറിന് പകരം ക്രൊയേഷ്യന്‍ താരം ജെയിംസ് റൊഡ്രിഗസിനെയാണ് പിഎസ്ജി വാങ്ങുന്നത്. നിലവില്‍ ബയേണിനായാണ് റൊഡ്രിഗസ് കളിക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















