Football

നെയ്മര്‍ ബൈസിക്കിള്‍ ഗോളിലൂടെ പിഎസ്ജിക്ക് ജയം

ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ലീഗിലെ അഞ്ച് മല്‍സരങ്ങളില്‍ നെയ്മറെ പിഎസ്ജി കളിപ്പിച്ചിരുന്നില്ല.

നെയ്മര്‍ ബൈസിക്കിള്‍ ഗോളിലൂടെ പിഎസ്ജിക്ക് ജയം
X

പാരിസ്: ഫ്രഞ്ച് ലീഗില്‍ സീസണിലെ ആദ്യ മല്‍സരത്തിനിറങ്ങിയ നെയ്മറുടെ മികവില്‍ പിഎസ്ജിക്ക് ജയം. ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് ലീഗിലെ അഞ്ച്് മല്‍സരങ്ങളില്‍ നെയ്മറെ പിഎസ്ജി കളിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്ന് നെയ്മറെ ഇറക്കുകയായിരുന്നു. സ്‌ട്രോസ്ബര്‍ഗിനെതിരേ 1-0ത്തിന്റെ ജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. സമനിലയിലേക്ക് പോവുമെന്ന കരുതിയ മല്‍സരത്തെ നെയ്മറിന്റെ ഗോളിലൂടെ പിഎസ്ജി വരുതിയിലാക്കുകയായിരുന്നു. ഇഞ്ചുറി ടൈം വരെ ഇരുടീമുകളും ഗോള്‍ നേടിയിരുന്നില്ല. തുടര്‍ന്ന് ഇടതു വിങില്‍ നിന്നു ഡിയാലോ നെയ്മറിന് ഒരു ക്രോസ് നല്‍കുകയായിരുന്നു. നെയ്മറിന് പിറകിലേക്ക് വന്ന ക്രോസ് താരം ബൈസിക്കിള്‍ കിക്കിലൂടെ വലയില്‍ എത്തിക്കുകയായിരുന്നു. നെയ്മറിനു നേരെ പിഎസ്ജി ആരാധകരുടെ കൂവല്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗോള്‍ നേടി ടീമിനെ ജയത്തിലെത്തിച്ചതോടെ നെയ്മറെ ആരാധകര്‍ കൈയടിച്ച് അഭിനന്ദിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it