ആരാധകനെ അടിച്ചു; നെയ്മറിന് വീണ്ടും വിലക്ക്

ആരാധകനെ അടിച്ചു; നെയ്മറിന് വീണ്ടും വിലക്ക്

പാരിസ്: ആരാധകന്റെ മുഖത്തടിച്ച സംഭവത്തില്‍ പിഎസ്ജി താരം നെയ്മറിന് വിലക്ക്. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനാണ് ബ്രിസീലിയന്‍ താരത്തിന് മൂന്ന് മല്‍സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തിയത്. ഫ്രഞ്ച് കോപ്പാ ഡെല്‍റേ കപ്പ് ഫൈനലില്‍ തോറ്റ പിഎസ്ജി താരങ്ങള്‍ റണ്ണേഴ്‌സ് അപ്പിനുള്ള മെഡല്‍ വാങ്ങുന്നതിനിടെയാണ് വിവാദ സംഭവം നടന്നത്. മെഡല്‍ വാങ്ങിയ നെയ്മര്‍ കാണികള്‍ക്കിടയിലൂടെ ഡ്രസ്സിങ് റൂമിലേക്ക് പോവുന്നതിനിടെയാണ് ആരാധകന്റെ മുഖത്തടിച്ചത്. മല്‍സരത്തില്‍ തോറ്റതിനെ വിമര്‍ശിച്ച ആരാധകനെയാണ് നെയ്മര്‍ അടിച്ചത്. ചില ആരാധകരെ നെയ്മര്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. വിവാദ സംഭവത്തിന്റെ വീഡിയോയിലും ഇത് ദൃശ്യമാണ്. അതിനിടെ വിലക്കിനെതിരേ പിഎസ്ജി അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌റെന്നീസ് ക്ലബ്ബിനെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 9-8നാണ് പിഎസ്ജി തോറ്റത്. നേരത്തെ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി പുറത്തായതിനെ തുടര്‍ന്ന് റഫറിയെ അധിക്ഷേപിച്ച സംഭവത്തില്‍ നെയ്മറിന് മൂന്ന് മല്‍സരത്തില്‍ വിലക്ക് ലഭിച്ചിട്ടുണ്ട്.RELATED STORIES

Share it
Top