Football

നെക്‌സ്റ്റ് ജനറേഷന്‍ കപ്പ്; ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും ലണ്ടനില്‍

ജൂലായ് 30നാണ് ഫൈനല്‍.

നെക്‌സ്റ്റ് ജനറേഷന്‍ കപ്പ്; ബ്ലാസ്റ്റേഴ്‌സും ബെംഗളൂരുവും ലണ്ടനില്‍
X



ലണ്ടന്‍: നെക്‌സറ്റ് ജനറേഷന്‍ കപ്പില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബിലെ യൂത്ത് ടീമുകളുമായി ഏറ്റുമുട്ടാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയുമെത്തി. അടുത്തിടെ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്പ്‌മെന്റ് ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി പ്രീമിയര്‍ ലീഗും ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ടൂര്‍ണ്ണമെന്റാണ് നെക്‌സറ്റ് ജെനറേഷന്‍ കപ്പ്. പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളാണ് ഇന്ത്യന്‍ ടീമുകളോട് ഏറ്റുമുട്ടുക. ഈമാസം 27 മുതലാണ് മല്‍സരം. ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്‌സ് 27ന് ടോട്ടന്‍ഹാം ഹോട്ട്‌സപൂരിനെ നേരിടും. ഇതേ ദിവസം ഗ്രൂപ്പ് എയില്‍ ലെസ്റ്റര്‍ സിറ്റി ബെംഗളൂരു എഫ്‌സിയെയും നേരിടും. ജൂലായ് 30നാണ് ഫൈനല്‍.




Next Story

RELATED STORIES

Share it