കിരീട നേട്ടക്കാര്‍ക്ക് ലാലിഗയില്‍ തോല്‍വി; ഡെംബലേക്ക് പരിക്ക്

ക്യാപ് നൗ: സ്പാനിഷ് ലീഗ് കിരീടം നേടിയ ബാഴ്‌സലോണയ്ക്ക് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വി. സെല്‍റ്റാ വിഗോയ്‌ക്കെതിരായ മല്‍സരത്തിലാണ് ബാഴ്‌സ 2-0ത്തിന് തോല്‍വി ഏറ്റുവാങ്ങിയത്. ചാംപ്യന്‍സ് ലീഗ് സെമിക്ക് മുന്നോടിയായി മെസ്സി, സുവാരസ്, പിക്വെ, ടെര്‍ സ്റ്റേഗന്‍, ബുസ്‌കെറ്റ്‌സ്, ആല്‍ബ തുടങ്ങിയ പ്രമുഖര്‍ ഇല്ലാതെയാണ് ബാഴ്‌സ ഇന്ന് കളിക്കാനിറങ്ങിയത്. താരങ്ങള്‍ക്കെല്ലാം കോച്ച് വിശ്രമം നല്‍കിയിരിക്കുകയാണ്. കൂടാതെ മല്‍സരം തുടങ്ങി 10 മിനിറ്റിനുള്ളില്‍ പ്രമുഖ താരം ഡെംബലെയ്ക്ക് പരിക്കേറ്റതും ബാഴ്‌സയ്ക്ക് തിരിച്ചടിയായി.
മല്‍സരത്തില്‍ ബാഴ്‌സയ്ക്കായിരുന്നു മുന്‍തൂക്കമെങ്കിലും ഗോളിനായുള്ള അവസരങ്ങള്‍ ബാഴ്‌സ സൃഷ്ടിച്ചില്ല. ഗോമസ്(67), അസ്പാസ്(88) എന്നിവരാണ് സെല്‍റ്റയ്ക്കായി ഗോള്‍ നേടിയത്. മറ്റ് മല്‍സരങ്ങളില്‍ എസ്പാനിയോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ 3-0ത്തിനും ലെവന്റേ 4-1ന് റയോ വാല്‍ക്കാനോയെയും തോല്‍പ്പിച്ചു.
RELATED STORIES
പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്ലാമിനെയല്ല, ഇന്ത്യന്‍ സമൂഹത്തെ: ഡോ. ലെനിന് രഘുവംശി
13 Dec 2019 6:30 PM GMTപൗരത്വ ഭേദഗതി നിയമത്തെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുമോ?
13 Dec 2019 6:25 PM GMTപൗരത്വ ബില്ലിനെതിരേ ശനിയാഴ്ച ചങ്ങനാശ്ശേരിയില്‍ പ്രതിഷേധ റാലി
13 Dec 2019 5:45 PM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ ബാലരാമപുരത്ത് വമ്പിച്ച പ്രതിഷേധറാലി
13 Dec 2019 5:26 PM GMTപൗരത്വ പട്ടിക തയ്യാറാക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്
13 Dec 2019 5:19 PM GMT