Football

യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍; ഓറഞ്ച് പടയും ചെക്ക് റിപ്പബ്ലിക്കും ഇന്ന് മുഖാമുഖം

രാത്രി 9.30ന് ബുഡാപെസ്റ്റില്‍ വച്ചാണ് മല്‍സരം.

യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍;  ഓറഞ്ച് പടയും ചെക്ക് റിപ്പബ്ലിക്കും ഇന്ന് മുഖാമുഖം
X


ബുഡാപെസ്റ്റ്: യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ ആദ്യ മല്‍സരത്തില്‍ ഹോളണ്ട് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.രാത്രി 9.30ന് ബുഡാപെസ്റ്റില്‍ വച്ചാണ് മല്‍സരം. ഗ്രൂപ്പ് ചാംപ്യന്‍മാരായി വരുന്ന ഹോളണ്ടിന് ചെക്ക് കാര്യമായ ഭീഷണിയാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഗ്രൂപ്പ് ഡിയില്‍ മികച്ച മൂന്നാം സ്ഥാനക്കാരായണ് ചെക്കിന്റെ വരവ്. ഹോളണ്ട് നിരയില്‍ ഡി ജോങ് ഇന്ന് കളിക്കുന്ന കാര്യം സംശയത്തിലാണ്. ക്യാപ്റ്റന്‍ ഡി ബോര്‍ ആദ്യ ഇലവനില്‍ ഇറങ്ങും.ചെക്ക് ക്യാപ്റ്റന്‍ വാള്‍ഡമിര്‍ ദരിഡയും പരിക്കിന്റെ പിടിയിലാണ്. ഇരുവരും മൂന്ന് തവണ ഏറ്റുമുട്ടിയപ്പോള്‍ ഓരോ വിജയവും സമനിലയുമായിരുന്നു ഫലം. നഥാന്‍ അക്കേ, മാത്യുസ് ഡി ലിറ്റ്, ഡംഫ്രിസ്, വാന്‍ ഡി ബീക്ക്, ജോര്‍ജ്ജിനോ വിനല്‍ഡാം, മെംഫിസ് ഡേപ്പേ എന്ന വമ്പന്‍മാരാണ് ഓറഞ്ച് പടയുടെ വന്‍മതിലുകള്‍.




Next Story

RELATED STORIES

Share it