Football

ജെംഷഡ്പൂരിന്റെ ഗ്രേഗ് സ്റ്റുവര്‍ട്ട് മുംബൈ സിറ്റിയില്‍

റേയ്‌ഞ്ചേഴ്‌സ് 2020-21 സീസണില്‍ കിരീടം നേടിയതില്‍ സ്റ്റുവര്‍ട്ടിന്റെ പങ്കും നിര്‍ണ്ണായകമായിരുന്നു.

ജെംഷഡ്പൂരിന്റെ ഗ്രേഗ് സ്റ്റുവര്‍ട്ട് മുംബൈ സിറ്റിയില്‍
X



മുംബൈ: ഐഎസ്എല്‍ ക്ലബ്ബ് ജെംഷഡ്പൂരിന്റെ ഗ്രേഗ് സ്റ്റുവര്‍ട്ട് മുംബൈ സിറ്റിയില്‍ ചേര്‍ന്നു. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്ട്‌ലന്റ് താരത്തെ മുംബൈയിലെത്തിച്ചത്. ജെംഷഡ്പൂരിനായി താരം കഴിഞ്ഞ സീസണില്‍ 10 ഗോളും 10 അസിസ്റ്റും നേടിയിരുന്നു. ജെംഷഡ്പൂരിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചതില്‍ സ്റ്റുവര്‍ട്ട് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. റേയ്‌ഞ്ചേഴ്‌സ് അക്കാഡമിയിലൂടെ വളര്‍ന്ന വന്ന താരം ഡുണ്ടേ എഫ്‌സി, ബിര്‍മിങ്ഹാം സിറ്റി എന്നിവയിലും താരം കളിച്ചിട്ടുണ്ട്. റേയ്‌ഞ്ചേഴ്‌സ് 2020-21 സീസണില്‍ കിരീടം നേടിയതില്‍ സ്റ്റുവര്‍ട്ടിന്റെ പങ്കും നിര്‍ണ്ണായകമായിരുന്നു.






Next Story

RELATED STORIES

Share it