Football

മുഹമ്മദ് സലാഹ് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍

ലിവര്‍പൂളിലെ സഹതാരം സെനഗലിന്റെ സാദിയോ മാനെ, ആഴ്‌സണലിന്റെ ഗാബോണ്‍ സ്‌െ്രെടക്കര്‍ എംറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലാഹിന്റെ പുരസ്‌കാര നേട്ടം.

മുഹമ്മദ് സലാഹ് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍
X
ഡാകര്‍: ഈ വര്‍ഷത്തെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ ഈ നേട്ടത്തിന് അര്‍ഹനാവുന്നത്. ലിവര്‍പൂളിലെ സഹതാരം സെനഗലിന്റെ സാദിയോ മാനെ, ആഴ്‌സണലിന്റെ ഗാബോണ്‍ സ്‌െ്രെടക്കര്‍ എംറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സലാഹിന്റെ പുരസ്‌കാര നേട്ടം. 2017-18 സീസണില്‍ ലിവര്‍പൂളിനായി 44 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ 2017-18 സീസണില്‍ 32 ഗോള്‍ നേടി പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ബൂട്ടിനും സലാഹ് അര്‍ഹനായിരുന്നു. 26 കാരനായ സലാഹ് റഷ്യന്‍ ലോകകപ്പില്‍ ടീമിനായി രണ്ടു ഗോളും നേടിയിരുന്നു. നേരത്തെ ബിബിസി ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടിയിരുന്നു. ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള പോരട്ടത്തില്‍ ആറാം സ്ഥാനത്തും എത്തിയിരുന്നു.
Next Story

RELATED STORIES

Share it