Football

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ നിരവധി പേര്‍ക്ക് കൊവിഡ്

60 ലധികം താരങ്ങള്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ക്യാംപില്‍ നിരവധി പേര്‍ക്ക് കൊവിഡ്
X


പനാജി: കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ പകുതിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തന്‍ മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ക്യാംപിലെ രണ്ട് ഒഫീഷ്യലുകള്‍ക്ക് രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കൂടാതെ അഞ്ച് താരങ്ങള്‍ക്കും രോഗം ബാധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ മുംബൈ എഫ്‌സിക്കെതിരായ മല്‍സരം മാറ്റിവച്ചിരുന്നു. ക്യാംപിലെ പകുതിയിലധികം പേര്‍ക്ക് രോഗം ബാധിച്ചുവെന്നാണ് കൊല്‍ക്കത്തന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരങ്ങളുടെ പേര് വിവരങ്ങള്‍ ക്ലബ്ബ് പുറത്ത് വിട്ടിട്ടില്ല. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ 11 ക്ലബ്ബുകളിലും രോഗം വ്യാപനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 60 ലധികം താരങ്ങള്‍ക്ക് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it