Football

മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ വിടുന്നു; കോച്ച് ആര്‍നെ സ്ലോട്ടുമായി പ്രശ്‌നങ്ങള്‍; അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

മുഹമ്മദ് സലാഹ് ലിവര്‍പൂള്‍ വിടുന്നു; കോച്ച് ആര്‍നെ സ്ലോട്ടുമായി പ്രശ്‌നങ്ങള്‍; അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
X

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂള്‍ വിടാനൊരുങ്ങി സൂപ്പര്‍താരം മുഹമ്മദ് സലാ. കോച്ച് ആര്‍നെ സ്ലോട്ട് ലീഗിലെ തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളില്‍ ബെഞ്ചിലിരുത്തിയതില്‍ പ്രതേഷേധിച്ചാണ് സലാ ക്ലബ്ബ് വിടാനൊരുങ്ങുന്നത്. കോച്ചിന്റെ തീരുമാനത്തില്‍ പ്രകോപിതനായ സലാ, തനിക്ക് കോച്ചുമായി ഇനി യാതൊരു ബന്ധവും ഇല്ലെന്നും ക്ലബില്‍ നിന്ന് തന്നെ ചവിട്ടി പുറത്താക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പരസ്യമായി പ്രതികരിച്ചിരുന്നു. കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു അവഗണന നേരിടുന്നതെന്നും കോച്ചിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സലാ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ലിവര്‍പൂളുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും സലാ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ കരാര്‍ പുതുക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആഴ്‌സണല്‍ മാനേജ്‌മെന്റ് തയാറായില്ലെന്നും 33കാരനായ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ പറഞ്ഞു. കോച്ചുമായി തനിക്ക് വളരെ നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും എന്നാല്‍ പെട്ടെന്ന് ബന്ധം മോശമാവാന്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സലാ പറഞ്ഞു. ടീമിലെ ആര്‍ക്കോ താന്‍ തുടരുന്നത് ഇഷ്ടമാകുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും അതിനാലാണ് തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നതെന്നും സലാ ആരോപിച്ചു.

ശനിയാഴ്ച ലീഡ്‌സിനെതിരെ നടന്ന പ്രീമിയര്‍ ലീ?ഗ് മത്സരത്തിലും ബെഞ്ചിലായിരുന്നു സലായുടെ സ്ഥാനം. മത്സരത്തില്‍ ലിവര്‍പൂള്‍ 3-3 സമനില വഴങ്ങിയിരുന്നു. നവംബര്‍ 30ന് വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മത്സരത്തിലാണ് മുഹമ്മദ് സലായെ കോച്ച് ആര്‍നെ സ്ലോട്ട് ആദ്യമായി പുറത്തിരുത്തിയത്. പിന്നീട് സണ്ടര്‍ലന്‍ഡിനും, ലീഡ്‌സിനും എതിരായ മല്‍സരങ്ങളിലും കോച്ച് സലായെ കളിപ്പിച്ചില്ല.

കഴിഞ്ഞ സീസണില്‍ കിരീടം നേടിയ ലിവര്‍പൂള്‍ ഈ സീസണില്‍ 15 മത്സരങ്ങളില്‍ 22 പോയന്റുമായി പോയന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ്. ഈ സീസണില്‍ ആറ് മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിരുന്നു.





Next Story

RELATED STORIES

Share it