Football

100ാം പ്രീമിയര്‍ ലീഗ് ഗോളുമായി സലാഹ്; എലിയോറ്റിന്റെ പരിക്ക് ഗുരുതരം

18കാരനായ താരത്തിന് ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്ന് ക്ലബ്ബ് അറിയിച്ചു.

100ാം പ്രീമിയര്‍ ലീഗ് ഗോളുമായി സലാഹ്; എലിയോറ്റിന്റെ പരിക്ക് ഗുരുതരം
X


ആന്‍ഫീല്‍ഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ലീഡ്‌സ് യുനൈറ്റഡിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് ചെമ്പട സ്വന്തമാക്കിയത്. 20ാം മിനിറ്റില്‍ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടിയത്. ഈജിപ്ഷ്യന്‍ താരത്തിന്റെ 100ാം പ്രീമിയര്‍ ഗോളാണ്. ഫാബിനോ, സാദിയോ മാനെ എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.


മല്‍സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂളിന്റെ ഇംഗ്ലണ്ട് താരം ഹാര്‍വി ഡാനിയേല്‍ എലിയോറ്റിന്റെ കാലിനേറ്റ് പരിക്ക് ഗുരുതരമാണ്. 18കാരനായ താരത്തിന് ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്ന് ക്ലബ്ബ് അറിയിച്ചു.




Next Story

RELATED STORIES

Share it