Football

പിഎസ്ജി ജെഴ്‌സിയില്‍ മെസ്സിയുടെ അവസാന മല്‍സരം ക്ലെര്‍മോണ്ടിനെതിരേ; ഗ്ലാറ്റിയര്‍

അല്‍ ഹിലാലില്‍ കളിക്കാന്‍ മെസ്സി സമ്മതം മൂളിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പിഎസ്ജി ജെഴ്‌സിയില്‍ മെസ്സിയുടെ അവസാന മല്‍സരം ക്ലെര്‍മോണ്ടിനെതിരേ; ഗ്ലാറ്റിയര്‍
X

പാരിസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി പിഎസ്ജി വിടുന്ന കാര്യത്തില്‍ പ്രതികരണവുമായി കോച്ച് ഗ്ലാറ്റിയര്‍. മെസ്സി ഈ സീസണോടെ ക്ലബ്ബ് വിടുമെന്നും താരത്തിന്റെ അവസാന മല്‍സരം ലീഗ് വണ്ണില്‍ ക്ലെര്‍മോണ്ടിനെതിരേയാണെന്നും കോച്ച് പറഞ്ഞു. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ഗ്ലാറ്റിയര്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെയാണ് പിഎസ്ജിയുടെ മല്‍സരം. ലീഗ് വണ്ണിന്റെ സമാപന ദിവസം കൂടിയാണ്. പിഎസ്ജി നേരത്തെ ലീഗ് വണ്‍ കിരീടം നേടിയിരുന്നു.

മുന്‍ ക്ലബ്ബായ ബാഴ്സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസ്സി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്. അല്‍ ഹിലാലില്‍ കളിക്കാന്‍ മെസ്സി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it