Football

വെനസ്വേലയ്‌ക്കെതിരായ മല്‍സരം: മെസ്സി പരിശീലനത്തില്‍; മരിയ പുറത്ത്

മ്പത് മാസങ്ങള്‍ക്ക് ശേഷം മെസ്സി ടീം ക്യാംപിലെത്തി പരിശീലനം നടത്തി. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലാണ് പരിശീലനം.

വെനസ്വേലയ്‌ക്കെതിരായ മല്‍സരം: മെസ്സി പരിശീലനത്തില്‍; മരിയ പുറത്ത്
X

ബ്യൂണസ് ഐറിസ്: നാളെ വെനസ്വേലയ്‌ക്കെതിരായ അന്താരാഷ്ട്ര ഫുട്‌ബോള്‍ സൗഹൃദമല്‍സരത്തിന് മുന്നോടിയായുള്ള അര്‍ജന്റീനാ ടീമിന്റെ പരിശീലനം തുടങ്ങി.ഒമ്പത് മാസങ്ങള്‍ക്ക് ശേഷം മെസ്സി ടീം ക്യാംപിലെത്തി പരിശീലനം നടത്തി. റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിലാണ് പരിശീലനം. മെസ്സിയുടെ തിരിച്ചുവരവിലെ ആദ്യ മല്‍സരമാണ് നാളെ അരങ്ങേറുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ ആകാംക്ഷയോടെയാണ് ഈ മല്‍സരത്തെ വിലയിരുത്തുന്നത്. മെസ്സി തന്നെയാണ് ടീം ക്യാപ്റ്റന്‍. എന്നാല്‍, പ്രമുഖ താരം ഡി മരിയ നാളെ കളിക്കില്ല.

പിഎസ്ജി താരമായ മരിയക്ക് കഴിഞ്ഞ ക്ലബ്ബ് മല്‍സരത്തിനിടെ പരിക്കേറ്റിരുന്നു. നിലവില്‍ യൂറോപ്പിലെ വിവിധ ടീമുകളില്‍ മിന്നും ഫോമില്‍ കളിക്കുന്ന സെര്‍ജിയോ അഗ്യൂറോ, സെര്‍ജിയോ റൊമേറോ, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവരെ അര്‍ജന്റീനാ ടീമിലേക്ക് കോച്ച് സ്‌കോലോണി തിരഞ്ഞെടുത്തിട്ടില്ല. ഇന്റര്‍ താരം മൗറോ ഇക്കാര്‍ഡിയും മാര്‍ട്ടിന്‍സും പുറത്തിരിക്കും. മാര്‍ട്ടിന്‍സിന് പകരം മാത്തിയസ് സുവാരസിനെ കോച്ച് പരിഗണിക്കും. ആദ്യമായാണ് മാത്തിയസ് സുവാരസ്് ടീമില്‍ ഇടം നേടുന്നത്. യുവന്റസ് താരം പൗലാ ഡിബാലയും ടീമിനൊപ്പം പരിശീലനം നടത്തി. അര്‍ജന്റീനയുടെ രണ്ടാം മല്‍സരം 26ന് മൊറോക്കോയ്‌ക്കെതിരാണ്.

Next Story

RELATED STORIES

Share it