Football

ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറി; കരിയറില്‍ 650 ഗോളുമായി മിശിഹ

26, 67, 85 മിനിറ്റുകളിലാണ് മെസ്സി ഗോളുകള്‍ നേടി കരിയറിലെ 50ാം ഹാട്രിക്കിന് വഴിയൊരിക്കയത്. ബാഴ്‌സലോണയ്ക്കായുള്ള 44ാം ഹാട്രിക്കാണിത്. 51 ഹാട്രിക്കുമായി റൊണാള്‍ഡോയാണ് മെസ്സിക്ക് മുന്നിലുള്ളത്.

ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറി; കരിയറില്‍ 650 ഗോളുമായി മിശിഹ
X

മാഡ്രിഡ്: ഫുട്‌ബോളിലെ മിശിഹ സെവിയ്യക്കെതിരേ ഇന്നു നടന്ന മല്‍സരത്തില്‍ രണ്ട് അപൂര്‍വ്വ നേട്ടങ്ങള്‍ സ്വന്തമാക്കി. ഹാട്രിക്കില്‍ അര്‍ദ്ധസെഞ്ചുറിയും കരിയറില്‍ 650 ഗോളെന്ന നേട്ടവും. സ്പാനിഷ് ലീഗില്‍ സെവിയ്യക്കെതിരായ മല്‍സരത്തിലെ 4-2 ജയമാണ് റെക്കോഡുകളുടെ തോഴന് വീണ്ടും കിരീടമണിയിച്ചത്. സെവിയ്യക്കെതിരേ മെസ്സിയുടെ വണ്‍മാന്‍ ഷോ ആയിരുന്നു മാഡ്രിഡിലെ മൈതാനിയില്‍ നടന്നത്. 26, 67, 85 മിനിറ്റുകളിലാണ് മെസ്സി ഗോളുകള്‍ നേടി കരിയറിലെ 50ാം ഹാട്രിക്കിന് വഴിയൊരിക്കയത്. ബാഴ്‌സലോണയ്ക്കായുള്ള 44ാം ഹാട്രിക്കാണിത്. 51 ഹാട്രിക്കുമായി റൊണാള്‍ഡോയാണ് മെസ്സിക്ക് മുന്നിലുള്ളത്.

മല്‍സരത്തിലെ തന്റെ മൂന്നാമത്തെ ഗോള്‍ 650 ഗോളെന്ന നേട്ടത്തിനും സാക്ഷ്യം വഹിച്ചു. ബാഴ്‌സയ്ക്കായി 585 ഗോളും 65 എണ്ണം അര്‍ജന്റീനയ്ക്കും വേണ്ടിയാണ് നേടിയത്. കഴിഞ്ഞ 32 മല്‍സരങ്ങളില്‍ 33 ഗോള്‍ നേട്ടവും മെസ്സി സ്വന്തമാക്കി.

90 മിനിറ്റില്‍ ഫോം നഷ്ടപ്പെട്ട ലൂയിസ് സുവാരസിന്റെ വകയായിരുന്നു ബാഴ്‌സയുടെ നാലാം ഗോള്‍. ഇതും മെസ്സിയുടെ ഒരു പാസ്സ്് സുവാരസ് ഗോളാക്കുകയായിരുന്നു. മല്‍സരത്തില്‍ നവാസാണ്(22) സെവിയ്യയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് മെസ്സിയുടെ ആദ്യ ഗോളിന് ശേഷം സെവിയ്യയുടെ മെര്‍ക്കാഡോ 42ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി മുന്നിട്ടു. രണ്ടാം പകുതിക്ക് ശേഷമാണ് മൂന്ന് ഗോള്‍ തിരിച്ചടിച്ച് ബാഴ്‌സ വിജയം രുചിച്ചത്. ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 10 പോയിന്റ് മുന്നേറാന്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സയ്ക്ക് കഴിഞ്ഞു. മറ്റു മല്‍സരങ്ങളില്‍ ഗെറ്റെഫെ റയോ വാല്‍കാനോയെ 2-1നു തോല്‍പ്പിച്ചു. ആല്‍വ്‌സ് സെല്‍റ്റാ വിഗോ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു.

Next Story

RELATED STORIES

Share it