ആറ് പുതുമുഖങ്ങളുമായി ബ്രസീലിനെതിരായ അര്‍ജന്റീനാ സ്ക്വാഡ്; പരിക്കുള്ള മെസ്സിയും ടീമില്‍
പരിക്ക് മാറി തിരിച്ചെത്തിയ യുവന്റസ് താരം ഡിബാലയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്യൂണസ് ഐറിസ്: ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള പിഎസ്ജി സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ ടീമില്‍ ഉള്‍പ്പെടുത്തികൊണ്ടാണ് 34 അംഗ സ്ക്വാഡിനെ കോച്ച് സ്കലോണി പ്രഖ്യാപിച്ചത്. ആറ് പുതുമുഖങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിക്ക് മാറി തിരിച്ചെത്തിയ യുവന്റസ് താരം ഡിബാലയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 12ന് ഉറുഗ്വെയ്ക്കെതിരേയും 16ന് ബ്രസീലിനെതിരേയുമാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍. ബൊക്കാ ജൂനിയേഴ്സ്, റിവര്‍ പ്ലേറ്റ് എന്നീ അര്ജന്റീന് ക്ലബ്ബുകളിലെ നാല് താരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. യൂറോപ്പിലെ പ്രമുഖരായ പിഎസ്ജി,യുവന്റസ്,ഇന്റര്മിലാന്, അത്ലറ്റിക്കോ മാഡ്രിഡ്, അയാകസ് എന്നിവയില്‍ കളിക്കുന്ന വമ്പന്‍ താരങ്ങളെയെല്ലാം ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതയ്ക്ക് അര്‍ജന്റീനയക്ക് രണ്ട് ജയങ്ങളാണ് വേണ്ടത്.
RELATED STORIES
പ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പാശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMTലാന്‍ഡ് ചെയ്യുന്നതിനിടേ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍...
28 Jun 2022 9:55 AM GMTഅടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി...
28 Jun 2022 9:53 AM GMTബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMT