ലാലിഗയില്‍ മെസ്സിക്ക് വീണ്ടും റെക്കോഡ്

ലാലിഗയില്‍ മെസ്സിക്ക് വീണ്ടും റെക്കോഡ്

മാഡ്രിഡ്: ബാഴ്‌സാ സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് വീണ്ടും റെക്കോഡ്. സ്പാനിഷ് ലീഗില്‍ ജിറോണയ്‌ക്കെതിരായ മല്‍സരത്തിലാണ് റെക്കോഡ്. ലാലിഗയിലെ 36 ഗ്രൗണ്ടുകളിലും ഗോള്‍നേടിയെന്ന റെക്കോഡാണ് ജിറോണയ്‌ക്കെതിരേ ഗോള്‍ നേടിയപ്പോള്‍ മെസ്സിയെ തേടിയെത്തിയത്. മല്‍സരത്തില്‍ ജിറോണയെ 2-0ത്തിന് ബാഴ്‌സ തോല്‍പ്പിച്ചിരുന്നു. എവേ മല്‍സരങ്ങളില്‍ ഡിപ്പോര്‍ട്ടീവോ ലാ കൊറുണയുടെ ഹോംഗ്രൗണ്ടില്‍ 13 തവണ മെസ്സി സ്‌കോര്‍ ചെയ്തു. റയലിന്റെ തട്ടകത്തില്‍ 11 തവണയും മെസ്സി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ലാലിഗ വിജയങ്ങളും ഇനി മെസ്സിയുടെ പേരിലാണ്. റയലിന്റെ ഇതിഹാസ താരം റൗള്‍ ഗോണ്‍സാലസിന്റെ റെക്കോഡാണ് മെസ്സി മറികടന്നത്. 437 ലാലിഗ മല്‍സരങ്ങളില്‍ നിന്ന് 328 വിജയങ്ങളാണ് മെസ്സി സ്വന്തമാക്കിയത്. 550 മല്‍സരങ്ങളില്‍ നിന്ന് 327 ജയമാണ് റൗളിന്റെ പേരിലുള്ളത്. അതിനിടെ കോപ്പാ അമേരിക്കന്‍ ഫുട്‌ബോളിന് മുന്നോടിയായി മെസ്സി അര്‍ജന്റീന്‍ ടീമിനൊപ്പം ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സി ടീമിനൊപ്പം വീണ്ടും ചേരുമെന്നാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ മെസ്സി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലRELATED STORIES

Share it
Top