Football

22 മിനിറ്റിനിടെ നാല് ഗോള്‍; ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ മുംബൈ തേരോട്ടം

ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും മുംബൈ ഒന്നാം സ്ഥാനത്തുമാണ്.

22 മിനിറ്റിനിടെ നാല് ഗോള്‍; ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ മുംബൈ തേരോട്ടം
X




മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഞെട്ടല്‍. മുംബൈ സിറ്റി എഫ്‌സിയുമായി നടക്കുന്ന മല്‍സരത്തില്‍ 22 മിനിറ്റിനിടെ ബ്ലാസ്റ്റേഴ്‌സിനെതിരേ നാല് ഗോളാണ് ആതിഥേയര്‍ നേടിയത്. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടക്കുന്ന മല്‍സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്നേറാന്‍ ഒരവസരവും നല്‍കാതെയാണ് മുംബൈ സിറ്റി കുതിക്കുന്നത്. മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം ജോര്‍ജ്ജ് പെരേരേ ഡയസ്സ് (4, 22) മുന്‍ ജെംഷഡ്പൂര്‍ താരം ഗ്രേഗ് സ്റ്റുവര്‍ട്ട് (10), ബിപിന്‍ സിങ് (16) എന്നിവരാണ് മുംബൈയ്ക്കായി സ്‌കോര്‍ ചെയ്തത്. നില്‍വില്‍ മല്‍സരം 42 മിനിറ്റ് പിന്നിട്ടിരിക്കുകയാണ്. ലീഗില്‍ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തും മുംബൈ ഒന്നാം സ്ഥാനത്തുമാണ്.




Next Story

RELATED STORIES

Share it