Football

മറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു

മറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
X

ബ്യൂണസ് ഐറിസ്: അന്തരിച്ച അര്‍ജന്റീനന്‍ ഇതിഹാസ ഫുട്‌ബോള്‍ താരമായിരുന്ന ഡീഗോ മറഡോണയുടെ മരണം ചികിത്സാപിഴവിനെ തുടര്‍ന്നാണെന്ന കേസ് അന്വേഷിക്കുന്ന ജഡ്ജി പാനലിലെ ഒരു ജഡ്ജി തല്‍സ്ഥാനത്തിന് നിന്നും ഒഴിഞ്ഞു. മൂന്ന് ജഡ്ജിമാരടങ്ങുന്ന പാനലിലെ ജഡ്ജി ജൂലിയ മക്കിന്റ്റാച്ച് ആണ് ഇന്ന് രാജിവച്ചത്. മറഡോണയുടെ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യമെന്ററിയ്ക്കായി ജഡ്ജി ്അനുമതി നല്‍കിയിരുന്നു. തുടര്‍ന്നുണ്ടായ വിവാദങ്ങളാണ് രാജിക്ക് കാരണം. 2020 നവംബര്‍ 25ന് വീട്ടില്‍ വച്ചാണ് മറഡോണ മരിക്കുന്നത്. നിലവില്‍ കേസിന്റെ വിചാരണ നടക്കുകയാണ്. മറഡോണയെ വീട്ടില്‍ ചികിത്സിച്ച ഏഴ് മെഡിക്കല്‍ വിദഗ്ധരാണ് കേസില്‍ വിചാരണ നേരിടുന്നത്.


കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ ഒരു ഡോക്യുമെന്ററി നിര്‍മാണക്കമ്പനിക്ക് ജഡ്ജി അനുമതി നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വിചാരണ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് ഇന്ന് ജഡ്ജിയുടെ രാജിയും. വിചാരണ നടത്തുന്ന 3 ജഡ്ജിമാരിലൊരാളുടെ സഹോദരന്റെ കമ്പനിയാണു ഡോക്യുമെന്ററി നിര്‍മിക്കുന്നത്. എന്നാല്‍, ആരോപണവിധേയയായ ജഡ്ജി ജൂലിയ മക്കിന്റ്റാച്ച് ഈ ആരോപണം നിഷേധിച്ചു. മരിക്കുന്നതിനു 12 മണിക്കൂര്‍ മുന്‍പ് തന്നെ അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ഡീഗാ മറഡോണ കടുത്ത ശാരീരിക യാതനകള്‍ അനുഭവിച്ചിരുന്നതായി കോടതിയില്‍ ഫൊറന്‍സിക് വിദഗ്ധന്‍ കഴിഞ്ഞ മാര്‍ച്ചില്‍ മൊഴി നല്‍കിയിരുന്നു.

2020 നവംബര്‍ 25നാണ് മറോഡണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം സ്വന്തം വീട്ടില്‍ തന്നെയാണ് അദ്ദേഹത്തിന്റെ തുടര്‍ ചികിത്സയും പരിചരണവും നടന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീര്‍ക്കെട്ടുമാണ് മരണ കാരണമായി കണ്ടെത്തിയത്.





Next Story

RELATED STORIES

Share it