മറഡോണയുടെ മരണം; എട്ട് പേരെ വിചാരണ ചെയ്യും
വിചാരണ നേരിട്ട എട്ട് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കാം.

ബ്യൂണസ് ഐറിസ്: അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് പേരെ വിചാരണ ചെയ്യും. മുന്‍ അര്‍ജന്റീനന്‍ താരത്തിന്റെ മരണത്തില്‍ അനാസ്ഥ ആരോപിക്കപ്പെട്ട എട്ട് പേരെയാണ് വിചാരണ ചെയ്യുക. ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക്, നഴ്‌സ് എന്നിവരടക്കമുള്ളവരെയാണ് വിചാരണ ചെയ്യുക. ഇവര്‍ക്കെതിരേ നേരത്തെ നരഹത്യക്ക് കേസെടുത്തിരുന്നു. മറഡോണയുടെ ചികില്‍സയില്‍ കുറ്റകരമായ അനാസ്ഥ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എട്ട് പേര്‍ക്കെതിരേ നേരത്തെ കേസെടുത്തത്. മരണത്തിന്റെ ലക്ഷണങ്ങള്‍ 12 മണിക്കൂറോളം താരം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വീട്ടിലുള്ള മെഡിക്കല്‍ ടീം താരത്തെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ഇതിഹാസ താരത്തിന്റെ ജീവന്‍ നിലനിര്‍ത്താമെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍ . വിചാരണ നേരിട്ട എട്ട് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ എട്ട് മുതല്‍ 25 വര്‍ഷം വരെ തടവ് ലഭിക്കാം.
RELATED STORIES
മതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര്‍ ...
29 Jun 2022 12:22 PM GMTമനോ ദൗര്‍ബല്യമുള്ളയാള്‍ക്ക് ചികില്‍സ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ...
29 Jun 2022 12:21 PM GMTഏഴ് മാസത്തിനിടെ എട്ട് ഹീമോഫീലിയ രോഗികള്‍ മരിച്ച സംഭവം:കേസെടുത്ത്...
29 Jun 2022 12:04 PM GMTമുഹമ്മദ് സുബൈറിന്റെ അറസ്റ്റിലേക്ക് നയിച്ച ട്വിറ്റര്‍ അക്കൗണ്ട്...
29 Jun 2022 11:59 AM GMTടിപ്പുസുല്‍ത്താന്‍ ഉറൂസില്‍ മധുരം വിതരണം ചെയ്ത് ഹിന്ദുക്കള്‍ (വീഡിയോ)
29 Jun 2022 11:58 AM GMTനൂപുര്‍ ശര്‍മയെ വെറുതെവിടില്ലെന്ന് മമത|THEJAS NEWS
29 Jun 2022 11:19 AM GMT