ലോകകപ്പ് യോഗ്യത; പ്ലേ ഓഫില്‍ പോര്‍ച്ചുഗലിനെ എതിരാളികളായി കിട്ടരുതെന്ന് മാന്‍സിനി
രണ്ട് ടീമും ഖത്തറില്‍ കളിക്കണമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആഗ്രഹം.

റോം: ഖത്തര്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ പ്ലേ ഓഫിലേക്ക് വീണ ഇറ്റലിക്കും പോര്‍ച്ചുഗലിന് ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണ്ണായകമാണ്. മാര്‍ച്ചിലാണ് 12 ടീമുകള്‍ മാറ്റുരയ്ക്കുന്ന പ്ലേ ഓഫ്. 12ല്‍ നിന്ന് മൂന്ന് ടീമുകളാണ് യോഗ്യത നേടുക. എന്നാല്‍ യൂറോ ചാംപ്യന്‍മാരായ ഇറ്റലിയും മുന്‍ യൂറോ ചാംപ്യന്‍മാരായ പോര്‍ച്ചുഗലും പരസ്പരം ഏറ്റുമുട്ടരുതെന്നാണ് ആരാധകരുടെ മോഹം. രണ്ട് ടീമും ഖത്തറില്‍ കളിക്കണമെന്നാണ് ഫുട്‌ബോള്‍ പ്രേമികളുടെ ആഗ്രഹം. പ്ലേ ഓഫ് മല്‍സരങ്ങളില്‍ പോര്‍ച്ചുഗലിനെ എതിരാളിയായി ലഭിക്കരുതെന്നാണ് ഇപ്പോള്‍ ഇറ്റാലിയന്‍ കോച്ച് റോബര്‍ട്ടോ മാന്‍സിനി പറയുന്നത്. ഏറ്റവും മികച്ച ടീമായ ഇറ്റലിക്ക് പ്ലേ ഓഫില്‍ കളിക്കേണ്ട യോഗം നിരാശാജനകമാണ്. എന്നാല്‍ ഞങ്ങളെ പോലെ യോഗ്യത മാത്രം ലക്ഷ്യം വച്ചിറങ്ങുന്ന പോര്‍ച്ചുഗല്‍ എതിരാളികളായി വന്നാല്‍ പ്രവചനം നിര്‍വചനാധീതമാണെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
ആള്‍ട്ട് ന്യൂസ് മാധ്യമപ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ യുപിയില്‍...
4 July 2022 2:43 PM GMTഅവര്‍ക്കു സഹിക്കാനിയില്ല ആ അധ്യാപകനെ പിരിയുന്നത്
4 July 2022 2:41 PM GMTകൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ ഇന്നൊവേഷനുകളുടെ പ്രദര്‍ശനം ആറിന്
4 July 2022 2:32 PM GMTകേസ് കാട്ടി വിരട്ടേണ്ട പോരാടുക തന്നെചെയ്യും, ആള്‍ട്ട് ന്യൂസ്
4 July 2022 2:26 PM GMTഗായകന് സിദ്ധു മൂസ് വാലയുടെ ഘാതകര്‍ മരണം തോക്ക് വീശി ആഘോഷിച്ചു; വീഡിയോ ...
4 July 2022 2:26 PM GMTപ്രധാനമന്ത്രിയുടെ ചോപ്പറിനുനേരെ കറുത്ത ബലൂണ്‍ പറത്തി പ്രതിഷേധം;...
4 July 2022 2:11 PM GMT