ഇഞ്ചുറി ടൈം ട്വിസ്റ്റ്; സിറ്റിയിലേക്കല്ല റൊണാള്‍ഡോ വരുന്നത്, യുനൈറ്റഡിലേക്ക്
അവസാന നിമിഷം വരെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരം വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്.

മാഞ്ചസ്റ്റര്‍: യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുതിയ സീസണില്‍ കളിക്കുന്നത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി. ട്രാന്‍സ്ഫര്‍ ജാലകത്തിലെ അവസാന നിമിഷങ്ങളില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസാണ് താരം നല്‍കിയത്. അവസാന നിമിഷം വരെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരം വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. യൂറോപ്പ്യന്‍ മാധ്യമങ്ങള്‍ താരത്തിന്റെ സിറ്റിയിലേക്കുള്ള വരവ് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഫുട്ബോള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടാണ് യുനൈറ്റഡിന്റെ മാനസപുത്രന് വീണ്ടും പഴയ തട്ടകത്തിലേക്ക് വരുന്നത്.രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
ഇന്ന് രാവിലെയാണ് യുനൈറ്റഡ് ഓഫറുമായി രംഗത്തെത്തിയത്. വൈകിട്ടാണ് സിറ്റി റൊണാള്‍ഡോയുടെ ഉദ്യമത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. യുനൈറ്റഡിന്റെ മുന്‍ ഇതിഹാസ കോച്ചും റോണോയുടെ ഇഷ്ട താരവുമായിരുന്ന അലക്സ് ഫെര്‍ഗുസനാണ് പുതിയ കരാറിന് ചുക്കാന്‍ പിടിച്ചത്. 21.4 മില്ല്യണ്‍ യൂറോയാണ് റോണോയ്ക്കായി യുനൈറ്റഡ് നല്‍കിയത്.ആഴ്ചയില്‍ 4,80,000 യൂറോയാണ് പോര്‍ച്ചുഗല്‍ താരത്തിന് യുനൈറ്റഡില്‍ പ്രതിഫലയിനത്തില്‍ ലഭിക്കുക. യുനൈറ്റഡാണ് കരാറിന്റെ ഔദ്ദ്യോഗിക പ്രഖ്യാപനം നടത്തിയത്. കോച്ച് സോള്‍ഷ്യര്‍ റോണോയെ ടീമിലെത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പേ താരത്തിന്റെ കരാര്‍ ധാരണയായി.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT