ഹാട്രിക്ക് സലാ ഗ്രേറ്റ്; പ്രീമിയര്‍ ലീഗില്‍ അഞ്ച് ഗോള്‍ തോല്‍വിയില്‍ യുനൈറ്റഡ്
38, 45, 50 മിനിറ്റുകളിലാണ് മുഹമ്മദ് സലായുടെ ഗോളുകള്‍.

ഓള്‍ഡ്ട്രാഫോഡ്: ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഏറ്റുമുട്ടിയ നോര്‍ത്ത് വെസ്റ്റ് ഡെര്‍ബിയില്‍ ചെമ്പടയ്ക്ക് എതിരില്ലാത്ത അഞ്ച് ഗോള്‍ ജയം. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആവേശം നിറഞ്ഞ മല്‍സരത്തില്‍ ചുവപ്പ് ചെകുത്താന്‍മാരുടെ വേര് ഇളക്കിയാണ് ക്ലോപ്പും കൂട്ടരും ഓള്‍ഡ്ട്രാഫോഡ് വിട്ടത്. ഒരു ഗോള്‍ പോലും മടക്കാന്‍ കഴിയാതെ കാണികളുടെ കൂക്കിവിളികളും കേട്ടാണ് സോള്‍ഷ്യറുടെ ടീം കളം വിട്ടത്.
ഈ സീസണില്‍ ലോകഫുട്‌ബോളില്‍ തന്നെ ഏറ്റവും മികച്ച ഫോമിലുള്ള ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഇന്ന് ലിവര്‍പൂളിനായി ഹാട്രിക്ക് നേടി. നാബി കീറ്റയുടെ അഞ്ചാം മിനിറ്റിലെ ആദ്യ ഗോളിന് വഴിയൊരുക്കിയത് സലായാണ്. ഡീഗോ ജോട്ടയാണ് 13ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ രണ്ടാം ഗോള്‍ നേടിയത്. 38, 45, 50 മിനിറ്റുകളിലാണ് മുഹമ്മദ് സലായുടെ ഗോളുകള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ വാര്‍ നിഷേധിച്ചതും പോഗ്‌ബെ ചുവപ്പ് കാര്‍ഡ് കണ്ട് കളം വിട്ടതും യുനൈറ്റഡിന് തിരിച്ചടിയായി. യുനൈറ്റഡ് നിര ലിവര്‍പൂളിന് മുന്നില്‍ നിലപരിശാവുകയായിരുന്നു. ഓള്‍ഡ്ട്രാഫോഡിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ യുനൈറ്റഡ് നാണം കെട്ട് മടങ്ങുകയായിരുന്നു. ജയത്തോടെ ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചപ്പോള്‍ തോല്‍വിയോടെ യുനൈറ്റഡ് ഏഴിലേക്ക് വീണു.
RELATED STORIES
ലുലു ഫാഷന്‍ വീക്കിന് മെയ് 25 ന് തുടക്കം
21 May 2022 1:03 PM GMTഹീറോ മോട്ടോകോര്‍പ്പ് പുതിയ സ്പ്ലെന്‍ഡര്‍ + 'XTEC' പുറത്തിറക്കി
20 May 2022 1:11 PM GMTഇന്ത്യന്‍ രൂപ റെക്കോഡ് ഇടിവില്‍; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTസുനിദ്ര വഴി 200കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നുവെന്ന് ഈസ്റ്റേണ്‍...
17 May 2022 12:48 PM GMTസംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന് പുതിയ ലോഗോയും ടാഗ്ലൈനും
16 May 2022 11:42 AM GMTമഴക്കാലം അതിജീവിക്കാന്‍ കാറുകളെ എങ്ങിനെ ഒരുക്കാം?
15 May 2022 7:38 AM GMT